ഉപരോധത്തിന്റെ രണ്ടാണ്ട്; ചരിത്രനിമിഷം... ഖത്വര്‍ വിമാനം സൗദിയിലിറങ്ങി, സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഖത്വര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി; ജിസിസി ഉച്ചകോടിയില്‍ ഖത്വര്‍ പ്രധാനമന്ത്രി പങ്കെടുക്കും

 


ജിദ്ദ: (www.kvartha.com 29.05.2019) രണ്ട് വര്‍ഷത്തെ ഉപരോധത്തിനൊടുവില്‍ അറബ് രാജ്യങ്ങളില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നല്‍കി ഖത്വറും സൗദിയും സൗഹൃദം വീണ്ടും സ്ഥാപിച്ചു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണം ഖത്വര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി സ്വീകരിച്ചു. അടിയന്തിര ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സൗദി രാജാവിന്റെ ക്ഷണം. അമീറിന് പകരം ഖത്വര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് അറബ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസം ഖത്വറില്‍ നിന്നുള്ള വിമാനം സൗദിയില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഉപരോധമേര്‍പ്പെടുത്തിയ ശേഷം രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഖത്വറില്‍ നിന്നുള്ള ഒരു സൗദിയില്‍ ഇറങ്ങുന്നത്. ഖത്വറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം രണ്ടുവര്‍ഷം തികയാന്‍ ഒരാഴ്ച ശേഷിക്കെയാണ് പുതിയ മാറ്റങ്ങള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പുലരുന്നതിന്റെ സൂചനയാണിതെന്നും റമദാനില്‍ ഇത്തരമൊരു നീക്കം ശുഭസൂചനയാണെന്നും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.

ഉപരോധത്തിന്റെ രണ്ടാണ്ട്; ചരിത്രനിമിഷം... ഖത്വര്‍ വിമാനം സൗദിയിലിറങ്ങി, സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഖത്വര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി; ജിസിസി ഉച്ചകോടിയില്‍ ഖത്വര്‍ പ്രധാനമന്ത്രി പങ്കെടുക്കും

Saudi King Salman chatting with Qatari Emir Sheikh Tamim bin Hamad al-Thani in 2016 (AFP handout/Saudi Royal Palace)

വ്യാഴാഴ്ച മക്കയിലാണ് ഗള്‍ഫ് കോ - ഓപ്പറേഷന്‍ കൗണ്‍സില്‍(ജിസിസി) ഉച്ചകോടി നടക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷവും ഗള്‍ഫ് മേഖലയില്‍ തുടരുന്ന ആക്രമണങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

2017 ജൂണ്‍ മുതലാണ് ബഹ്‌റൈന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ നാല് അറബ് രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഖത്വര്‍ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു അറബ് രാജ്യങ്ങളുടെ ഈ നീക്കം.

Content Updated



Keywords:  World, News, Qatar, Saudi Arabia, King, Air Plane, First Qatari Royal Plane Lands in Saudi Arabia Since Blockade Imposed Two Years Ago.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia