ഭാര്യയുടെ 40-ാം പിറന്നാള്‍ ആഘോഷത്തിനിടെ ഭര്‍ത്താവിനെ ഭീമന്‍ സ്രാവ് കൊന്നു തിന്നു; തെളിവായി വിവാഹ മോതിരം; അപകടം നടന്നത് സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്നു വിളിപ്പേരുള്ള പ്രദേശത്ത് ശ്വസനസഹായിയുമായി നീന്താന്‍ ഇറങ്ങിയപ്പോള്‍
Nov 9, 2019, 10:19 IST
ലണ്ടന്‍: (www.kvartha.com 09.11.2019) ഭാര്യയുടെ 40-ാം പിറന്നാള്‍ ആഘോഷത്തിനിടെ ഭര്‍ത്താവിനെ ഭീമന്‍ സ്രാവ് കൊന്നു തിന്നു. മഡഗാസ്‌കറിനു സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനില്‍ ആണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടിഷ് സഞ്ചാരി റിച്ചാര്‍ഡ് മാര്‍ട്ടിന്‍ ടേണര്‍ (44) ആണു മരിച്ചത്. സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്നു വിളിപ്പേരുള്ള പ്രദേശത്തു ശ്വസനസഹായിയുമായി നീന്താന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഭാര്യയുടെ പിറന്നാള്‍ ആഘോഷം പ്രമാണിച്ച് ഒരാഴ്ച ഇവിടെ ചെലവിടാനാണു ദമ്പതികള്‍ എത്തിയത്. ശനിയാഴ്ച തനിച്ച് നീന്തുന്നതിനിടെ വെള്ളത്തിലേക്ക് ഊളിയിട്ട റിച്ചാര്‍ഡിനെ പിന്നീടു കാണാതായതായി ഭാര്യ പരാതിപ്പെട്ടു. ഇതോടെ റിച്ചാര്‍ഡിനെ കണ്ടൈത്താന്‍ ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി അധികൃതര്‍ തിരച്ചില്‍ നടത്തി.
മനുഷ്യര്‍ക്കു ഭീഷണിയായ നാല് ടൈഗര്‍ സ്രാവുകളെ അന്വേഷണത്തിന്റെ ഭാഗമായി പിടികൂടുകയും ഇതിലൊന്നിന്റെ വയറ്റിനകത്തു നടത്തിയ പരിശോധനയില്‍ മുറിഞ്ഞ കൈകള്‍ കാണപ്പെടുകയും ചെയ്തു. ഇതാണ് റിച്ചാര്‍ഡ് മരിച്ചു എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണമായത്.
മാത്രമല്ല, കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ മരിച്ചതു റിച്ചാര്‍ഡ് ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. ശരീരാവശിഷ്ടത്തിന്റെ ഡിഎന്‍എ പരിശോധനയും നടത്തി. മനുഷ്യരെ ആക്രമിക്കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള സ്രാവ് ഇനമാണു ടൈഗര്‍. ശരാശരി 1014 അടി നീളം, 385- 635 കിലോ വരെ ഭാരവും ഉണ്ടാകും. മണിക്കൂറില്‍ നാലു കിലോമീറ്റര്‍ വേഗത്തിലാണു ഇവയുടെ സഞ്ചാരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: First picture of British civil servant feared to have been killed by shark,London, News, Local-News, Killed, Birthday Celebration, Husband, World, Fish.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.