ഭർത്താവ് റഷ്യയ്‌ക്കെതിരെ പൊരുതുമ്പോൾ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച് യുക്രൈൻ പ്രസിഡന്റിന്റെ ഭാര്യ; ഒരു ടെലിഗ്രാം ചാനലിന് തുടക്കമിട്ടു; ലക്ഷ്യം ഇതാണ്

 


കീവ്: (www.kvartha.com 05.03.2022) യുക്രൈന്‍ ജനത റഷ്യന്‍ ആക്രമണം നേരിടാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുകയാണ്, പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ജനങ്ങള്‍ക്കും രാജ്യത്തിനുമൊപ്പം ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് കണ്ട് അദ്ദേഹത്തിന്റെ ഭാര്യയും യുക്രൈന്റെ പ്രഥമ വനിതയുമായ ഒലീന സെലെന്‍സ്‌ക ഒരു ടെലിഗ്രാം ചാനല്‍ ആരംഭിച്ചു. 'യുദ്ധസമയത്ത് ആളുകള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയും? തുടങ്ങി നിരവധി ചോദ്യങ്ങള്‍ എല്ലാവരുടെയും മുന്നിലുണ്ട്. അതിനാല്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കുകയാണ് ചാനലിന്റെ ലക്ഷ്യമെന്ന്' -ഒലീന പറയുന്നു. കഴിയുന്നത്ര സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്നും പ്രഥമ വനിത വ്യക്തമാക്കി.
                         
ഭർത്താവ് റഷ്യയ്‌ക്കെതിരെ പൊരുതുമ്പോൾ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച് യുക്രൈൻ പ്രസിഡന്റിന്റെ ഭാര്യ; ഒരു ടെലിഗ്രാം ചാനലിന് തുടക്കമിട്ടു; ലക്ഷ്യം ഇതാണ്

പ്രസിഡന്റ് സെലെന്‍സ്‌കിയെപ്പോലെ, ഒലീനയും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ സന്ദേശങ്ങള്‍ അയയ്ക്കുകയും ടെലിഗ്രാമിലെ സര്‍കാര്‍ വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കുകയും ചെയ്യുന്നു. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനും രണ്ടാമത്തേത് തന്റെ കുടുംബവുമാണെന്ന് പ്രസിഡന്റ് പറഞ്ഞതിന് ശേഷം സെലന്‍സ്‌കിയുടെ ഭാര്യയും രണ്ട് കുട്ടികളും ലോക ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലെ ഒരു വീഡിയോ സന്ദേശത്തില്‍ അടുത്തിടെ ഒലീന പറഞ്ഞു, യുക്രൈനെ എങ്ങനെ സഹായിക്കാമെന്ന് ലോകമെമ്പാടുമുള്ള പ്രഥമ വനിതകള്‍ തന്നോട് ചോദിക്കുന്നു. 'എന്റെ ഉത്തരം ഇതാണ് - ലോകത്തോട് സത്യം പറയൂ! യുക്രൈനില്‍ നടക്കുന്നത് പുടിന്‍ പറയുന്നതുപോലെ ഒരു 'പ്രത്യേക സൈനിക ഓപറേഷന്‍' അല്ല, മറിച്ച് യുദ്ധമാണ്, റഷ്യന്‍ ഫെഡറേഷനാണ് ആക്രമണകാരി,' - അവർ പറഞ്ഞു. 'യുക്രൈനെ രക്ഷിക്കേണ്ട ആവശ്യമില്ല. എന്നാല്‍ നമ്മുടെ സൈന്യത്തിനും സാധാരണക്കാര്‍ക്കും ലോകത്തിന്റെ പിന്തുണ ആവശ്യമാണ്. അത് വാക്കുകളില്‍ മാത്രം പോരാ,' പ്രഥമ വനിത പറഞ്ഞു.


യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, തന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും അരികില്‍ നില്‍ക്കുമെന്ന് ഒലീന പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി, പ്രസിഡന്റ് സെലെന്‍സ്‌കി ഉക്രെയ്നില്‍ നിന്ന് പാലായനം ചെയ്തെന്ന കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്, ഇതിനെ പ്രതിരോധിക്കാന്‍ സെലന്‍സ്‌കി വീഡിയോ പ്രസ്താവനകള്‍ പുറത്തിറക്കി, അദ്ദേഹം ഇപ്പോഴും കീവിലാണ്. സെലെന്‍സ്‌കിയുടെ വീഡിയോകളില്‍ ഒന്നില്‍ അദ്ദേഹത്തെ തെരുവിലും, മറ്റൊന്നില്‍ ബങ്കറിലും, ഏറ്റവും പുതിയ വീഡിയോയില്‍ കീവ് ഓഫീസിലും കാണാം. സുരക്ഷാ കാരണങ്ങളാല്‍ പ്രസിഡന്റിന്റെ കുടുംബം എവിടെയാണെന്ന് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

സെലന്‍സ്‌കിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ (2003 ല്‍) ഒലീനയും സെലെന്‍സ്‌കിയും വിവാഹിതരായി. കോളജില്‍ വെച്ചാണ് അവര്‍ പരസ്പരം കണ്ടത്. വോളോഡിമര്‍ സെലെന്‍സ്‌കി ഒരു നിര്‍മാണ കംപനി ആരംഭിച്ചപ്പോള്‍ ഒലീന തിരക്കഥാകൃത്ത് ആയി. സെര്‍വന്റ് ഓഫ് പീപിള്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു അവര്‍.

Keywords:  News, World, Ukraine, Wife, President, Meet, Woman, Russia, Attack, War, Instagram, Social Media, Olena, President Zelensky, 'First ladies are asking me...': Meet Olena, wife of President Zelensky.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia