പാചക പരിപാടിക്കിടയില്‍ തീ പടര്‍ന്ന്‌ 5 മരണം; ചാനല്‍ ഉടമ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാചക പരിപാടിക്കിടയില്‍ തീ പടര്‍ന്ന്‌ 5 മരണം; ചാനല്‍ ഉടമ അറസ്റ്റില്‍
ലാഹോര്‍: ചാനല്‍ സ്റ്റുഡിയോയില്‍ അരങ്ങേറിയ പാചക പരിപാടിക്കിടയില്‍ തീപടര്‍ന്ന്‌ അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ചാനല്‍ ഉടമയെ അറസ്റ്റ് ചെയ്തു. അഗ്നിബാധയില്‍ 12ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തെതുടര്‍ന്ന്‌ ചാനല്‍ സ്റ്റുഡിയോ പോലീസ് സീല്‍ ചെയ്ത്‌ പൂട്ടി. കോ-ഇ-നൂര്‍ എന്ന ചാനലിന്റെ ഉടമ മെഹ്മൂദ് അഹമ്മദ് അന്‍സാരിയാണ്‌ അറസ്റ്റിലായത്.

സ്റ്റുഡിയോയെ അഗ്നിബാധയില്‍ നിന്നും ഒഴിവാക്കാനുള്ള മുന്‍ കരുതലുകള്‍ കൈക്കൊള്ളാത്തതിന്റെ പേരിലാണ്‌ അറസ്റ്റ്. അവഗണനയ്ക്കും കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ അപാകത വരുത്തിയതിനുമാണ്‌ ചാനല്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന്‌ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ റായ് തഹീര്‍ അറിയിച്ചു. റമസാന്‍ മാസത്തോടനുബന്ധിച്ച് പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്യുന്ന വിധം ഷൂട്ട് ചെയ്യുന്നതിനിടയിലാണ്‌ അഗ്നിബാധയുണ്ടായത്. മൂന്ന്‌ പാചക വിദഗ്ദ്ധരും രണ്ട് ജീവനക്കാരുമാണ്‌ അഗ്നിബാധയില്‍ കൊല്ലപ്പെട്ടത്.

Keywords:  Lahore, Pakisthan, Punjab, Channel, Death, Channel Owner, Arrest
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia