Fire | കുവൈതില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി കാംപില്‍ വന്‍ തീപ്പിടിത്തം; നിരവധി പേര്‍ക്ക് പരുക്ക്; പലരുടേയും നില ഗുരുതരം 

 
Fire at labour camp in Mangaf, Kuwait City, News, Fire, Labour camp, Mangaf, Injury, Hospitalized, Gulf, World News
Fire at labour camp in Mangaf, Kuwait City, News, Fire, Labour camp, Mangaf, Injury, Hospitalized, Gulf, World News


അപകടം നടന്നത് മംഗഫ് ബ്ലോക് നാലിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള കംപനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തില്‍


തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്

തീ നിയന്ത്രണ വിധേയമായിട്ടുണ്ട് 

കുവൈത് സിറ്റി: (KVARTHA) മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി കാംപില്‍ വന്‍ തീപ്പിടിത്തം. മംഗഫ് ബ്ലോക് നാലിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള കംപനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. 45ലധികം തൊഴിലാളികള്‍ ഗുരുതരമായ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നിലവില്‍ 21 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അല്‍-അദാന്‍ ഹോസ്പിറ്റല്‍, അല്‍-ഫര്‍വാനിയ ആശുപത്രി എന്നിവിടങ്ങളില്‍ ആറുപേര്‍, അല്‍-അമിരിയില്‍ ഒരാള്‍,  മുബാറക് ഹോസ്പിറ്റലില്‍ 11 പേര്‍, ജാബര്‍ ഹോസ്പിറ്റലില്‍ നാലുപേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 
അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. പരുക്കേറ്റവരെ  ചികിത്സിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ മെഡികല്‍ തീവ്രപരിചരണ വിഭാഗത്തിനും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച പുലര്‍ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് കാംപില്‍ താമസിക്കുന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia