ജനങ്ങളുടെ നികുതി പണത്തിൽ നിന്നും പ്രഭാതഭക്ഷണ ചെലവിനായി പണമെടുത്തെന്ന ആരോപണം: ചെലവാക്കിയ പണം തിരികെ നൽകുമെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി
Jun 2, 2021, 16:39 IST
ഹെൽസിങ്കി: (www.kvartha.com 02.06.2021) ജനങ്ങളുടെ നികുതി പണത്തിൽ നിന്നും പ്രഭാതഭക്ഷണ ചെലവിനായി പണമെടുത്തെന്ന ആരോപണം നേരിട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ താൻ ചെലവാക്കിയ പണം മുഴുവൻ തിരികെ നൽകുമെന്ന് ഉറപ്പ് നൽകി.
കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍ (26423 രൂപ) പ്രതിമാസം കൈപ്പറ്റിയെന്നാണ് സന മരിനെതിരായ ആരോപണം. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും അവർ ഉറപ്പ് നൽകി. മുഴുവൻ തുകയും തിരിച്ചടക്കുമെന്നും സന മരിൻ ട്വിറ്ററിൽ വ്യക്തമാക്കി.
നിയമവിധേയമായ തുക പോലും ഭാവിയിൽ ഭക്ഷണചെലവിനായി വിനിയോഗിക്കില്ലെന്നും എംടിവി 3 ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. അലവൻസ് നിയമാനുസൃതമാണോ എന്നും തിരിച്ചടവിൽ നികുതി നൽകേണ്ടതുണ്ടോ എന്നും പരിശോധിച്ച് തീരുമാനിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ചുമതലകൾ കൂടി തനിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സന മരിനെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രാദേശിക മാധ്യമത്തില്‍ വന്ന വാര്‍ത്തയിലെ പരാമര്‍ശങ്ങളാണ് അന്വേഷണത്തിന് കാരണമായത്. ജനങ്ങള്‍ നികുതി ആയി നല്‍കുന്ന പണത്തില്‍ നിന്ന് തുകയെടുത്ത് പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് ചെലവിടുന്നത് നിയമപരമായി ശരിയല്ലെന്നാണ് ഫിന്‍ലന്‍ഡിലെ നിയമ വിദഗ്ധര്‍ വിശദമാക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റത്തിലാണ് പൊലീസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
Keywords: News, World, Prime Minister, Finland, Finland Prime Minister, Breakfast Expenses, Finland Prime Minister To Pay Back Breakfast Expenses After Uproar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.