Found Dead | നീലച്ചിത്ര നടി സോഫിയ ലിയോണിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; അന്വേഷണവുമായി പൊലീസ്

 


മയാമി: (KVARTHA) 26 കാരിയായ നീലച്ചിത്ര നടി സോഫിയ ലിയോണിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഈ മാസം ഒന്നിന് യുഎസിലെ മയാമിയിലുള്ള അപാര്‍ട്മെന്റില്‍ താരത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് കുടുംബം അറിയിച്ചു. നടിയുടെ സംസ്‌കാരത്തിനുള്ള തുക ശേഖരണത്തിനായി 'ഗോഫന്‍ഡ്മീ' എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നതെന്നും സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തുവെന്നും രണ്ടാനച്ഛന്‍ മൈക് റൊമേറോ അറിയിച്ചു.

കഴിഞ്ഞ കുറച്ച മാസങ്ങളായി രതിച്ചിത്ര മേഖലയിലെ നടികള്‍ മരിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സോഫിയ ലിയോണി അടക്കം മൂന്ന് മാസത്തിനിടെ നാലാമത്തെ രതിച്ചിത്ര നടിയാണ് മരണത്തിന് കീഴടങ്ങുന്നത്.

Found Dead | നീലച്ചിത്ര നടി സോഫിയ ലിയോണിയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; അന്വേഷണവുമായി പൊലീസ്

ഈ വര്‍ഷം ജനുവരിയില്‍ നടി ജെസ്സി ജെയ്‌നിനെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടിലും ജനുവരിയില്‍ പെറുവിലെ നടിയായ തൈന ഫീല്‍ഡ്‌സിനെയും കഴിഞ്ഞ മാസം നടി കാഗ്‌നി ലിന്‍ കാര്‍ടറെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

18-ാം വയസില്‍ നീലച്ചിത്ര മേഖലയിലേക്ക് വന്ന സോഫിയ 1997 ജൂണ്‍ 10ന് മയാമിയിലാണ് ജനിച്ചത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സോഫിയ ലിയോണി, കഴിഞ്ഞയാഴ്ച പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, World, World-News, Obituary-News, Miami News, US News, Died, Found Dead, Police, Probe, Family, Funeral, Film Star, Sophia Leone, Unresponsive, Apartment, Film Star Sophia Leone Dies At 26, Found Unresponsive At Her Apartment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia