മുന്‍കാമുകന്റെ പേര് പറഞ്ഞതിന് കാമുകിയെ കൊന്ന് കുടല്‍മാല പുറത്തെടുത്ത കാമുകന്‍ അറസ്റ്റില്‍

 


ഫ്‌ലോറിഡ: (www.kvartha.com 23.09.15) കാമുകനുമായി രമിക്കുന്നതിനിടെ മുന്‍ കാമുകന്റെ പേര് ഉറക്കെ വിളിച്ചതിന് കാമുകിയെ കൊന്ന് കുടല്‍മാല പുറത്തെടുത്ത കാമുകന്‍ അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശി ഫിഡല്‍ ലോപ്പസ്(24) ആണ് കാമുകി മരിയ നേമത്തിനെ(31) കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്.

സംഭവസമയത്ത് ഫിഡലും മരിയയും മദ്യപിച്ചിരുന്നതായാണ് വിവരം. കിടപ്പറയില്‍വെച്ച് മുന്‍ കാമുകന്റെ പേര് മരിയ ആവര്‍ത്തിച്ചുപറഞ്ഞതോടെ കുപിതനായ ഫിഡല്‍ അപ്പാര്‍ട്ട്‌മെന്റിലെ സാധനങ്ങളെല്ലാം തല്ലിത്തകര്‍ക്കുകയും മരിയയുടെ സ്വകാര്യ ഭാഗങ്ങളില്‍ കയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം എടുത്ത് തറപ്പിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാത്ത ഫിഡല്‍ മരിയയുടെ കുടല്‍മാല മുറിച്ച് പുറത്തെടുക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം  ചോരയൊലിക്കുന്ന മരിയയെയും കൊണ്ട് ബാത്ത്‌റൂമിലെത്തി വെള്ളം തളിച്ചപ്പോഴാണ് അവര്‍ മരിച്ചെന്ന് ബോധ്യമായത്.  പിന്നീട് 911ല്‍ വിളിച്ച് തന്റെ കാമുകി ശ്വസിക്കുന്നില്ലെന്ന് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മരിയയുടെ അടുത്തിരുന്ന് കരയുന്ന ഫിഡലിനെയാണ് കണ്ടത് .

എന്നാല്‍ ഡോക്ടര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോട് ഇയാള്‍ പറഞ്ഞത് മറ്റൊരു കഥയാണ്. തങ്ങള്‍ ഇരുവരും മദ്യപിക്കുന്നതിനിടെ താന്‍ മരിയയോട് സ്വകാര്യ ഭാഗത്ത് ബിയര്‍ ബോട്ടില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇതിനിടെ ബാത്ത്‌റൂമിലേക്ക് ഛര്‍ദ്ദിക്കാന്‍ പോയി തിരിച്ചുവന്ന മരിയയ്ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയായിരുന്നെന്നുമാണ് ഫിഡല്‍ പറഞ്ഞത്.

എന്നാല്‍ ഫിഡലിന്റെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ്  ഇയാള്‍ സത്യം തുറന്നു പറഞ്ഞത്. തുടര്‍ന്ന് ഫിഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍  ഇപ്പോള്‍ ബ്രോവാര്‍ഡ് കൗണ്ടി ജയിലിലാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia