കൃഷ്ണഗിരി: (www.kvartha.com 01.11.2014) നവജാതശിശുവിനെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാവും മുത്തശിയും മുങ്ങി. കൃഷ്ണഗിരി ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. നഴ്‌സുമാര്‍ കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കൊണ്ട് പോയ അവസരത്തിലാണ് ബന്ധുക്കള്‍ കടന്നുകളഞ്ഞത്.
ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം നഴ്‌സുമാര്‍ കുഞ്ഞിനെ മുത്തശി കോകിലയുടെ കൈയില്‍ കൊടുത്തു. ഇവരുടെ കൈയില്‍ നിന്നാണ് നഴ്‌സ് കുഞ്ഞിനെ കുത്തിവെപ്പിനായി കൊണ്ടുപോയത്. തിരിച്ചെത്തിയപ്പോള്‍ കോകിലയേയും മകളേയും കാണാനില്ല.
സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ പോലീസിനും സാമൂഹ്യ നീതി വകുപ്പിനും വിവരം നല്‍കിയിട്ടുണ്ട്. ആശുപത്രി രേഖകളില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പേര് വിനോദെന്നും അനുജയുമെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവര്‍ വ്യാജ വിലാസമാണോ നല്‍കിയിരിക്കുന്നതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരുന്നു. കുഞ്ഞ് ആശുപത്രി അധികൃതരുടെ പരിചരണത്തില്‍ കഴിയുന്നു.

Also Read:
തച്ചങ്ങാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ നൂറില്‍ നൂറുമാര്‍ക്ക്
Keywords: Hospital, Baby, Woman, Mother, Missing, Police, Nurse, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.