Bear Attack | വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ കൊലപ്പെടുത്തിയ കരടി പിടിയില്‍; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധന നടത്തി
Apr 19, 2023, 10:20 IST
റോം: (www.kvartha.com) ഇറ്റലിയിലെ ആല്‍പ്സ് പര്‍വതനിരകള്‍ക്ക് സമീപം വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ കൊലപ്പെടുത്തിയ പെണ്‍കരടിയെ സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷം പിടികൂടി. 26 കാരനായ ആന്‍ഡ്രിയ പാപിയ എന്ന ജോഗറാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ ആറിനാണ് പെലര് മലയ്ക്ക് സമീപമുള്ള വനത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാപി തന്റെ ഗ്രാമമായ കാല്ഡെസിന് സമീപമുള്ള പാതയിലൂടെ പതിവ് ഓട്ടത്തിലായിരുന്ന സമയത്താണ് കരടിയുടെ ആക്രമണം നടന്നതെന്ന് ദി ഗാര്ഡിയന് റിപോര്‍ട് ചെയ്യുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ 17 വയസുള്ള 'ജെജെ4' എന്ന തവിട്ട് കരടിയാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതായി ഇറ്റലിയിലെ അധികാരികള്‍ പറഞ്ഞു.
കരടിയെ പിടികൂടാന്‍ ട്യൂബ് കെണി ഉപയോഗിച്ചുവെന്നും പിന്നീട് ഔട്ലെറ്റില് നിന്ന് കാസ്റ്റെലറിലെ വന്യജീവി പാര്കിലേക്ക് കൊണ്ടുപോയെന്നും ട്രെന്റോയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2 വയസുള്ള മൂന്ന് കുഞ്ഞുങ്ങളും അമ്മ കരടി കുടുങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് എപി റിപോര്‍ട് ചെയ്യുന്നു.
പിടികൂടിയ അക്രമകാരിയായ കരടിയെ എത്രയും പെട്ടെന്ന് കൊല്ലാന്‍ അധികാരികള്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ മൃഗസംരക്ഷണ സംഘടനകള്‍ നല്കിയ പരാതിയില്‍ കരടിയെ കൊലപ്പെടുത്താനുള്ള ഉത്തരവ് റദ്ദാക്കി. പിടികൂടിയ കരടിയെ എന്ത് ചെയ്യണമെന്ന് മേയ് 11ന് കോടതി തീരുമാനിക്കും.
അതേസമയം, ഈ കരടി മുന്‍പും മനുഷ്യരെ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. 2020 ല്‍ ഇതേ പ്രദേശത്ത് കാല്‍നടയാത്ര നടത്തുകയായിരുന്ന അച്ഛനെയും മകനെയും ജെജെ4 ആക്രമിച്ചതായി റിപോര്‍ടുകള്‍ പറയുന്നു.

Keywords: News, World, World-News, International, Rome, Italy, Attack, Killed, Death, Euthanize, Local News, Female Bear with 3 Cubs Captured Weeks After Killing Runner During Rare Attack in the Italian Alps.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.