Gaza | വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ഇന്ധനങ്ങളുടെയും ചരക്കുകളുടെയും വിതരണവും നിര്‍ത്തിവച്ചു; 2.3 ദശലക്ഷം ഫലസ്തീനികള്‍ രാത്രി കഴിച്ചുകൂട്ടിയത് ഭീതിയിലും ഇരുട്ടിലും; വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 232 ആയി; ശക്തമായ പ്രതികാരത്തിന് ഇസ്രാഈല്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ ആശങ്കയില്‍ ഗാസ

 


ഗാസ: (KVARTHA) പതിറ്റാണ്ടുകള്‍ക്കിടെ രാജ്യം നേരിട്ട ഏറ്റവും ശക്തമായ ആക്രമണത്തിന് മറുപടിയായി ഗാസയെ 'വിജനമായ ദ്വീപ്' ആക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷം ഗാസയില്‍ വന്‍ കര അധിനിവേശം ഉണ്ടാകുമെന്ന ആശങ്കയില്‍ ജനങ്ങള്‍. 50 വര്‍ഷം മുമ്പ് യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം ഇസ്രാഈലില്‍ നടന്ന ഏറ്റവും മാരകമായ അക്രമത്തില്‍ 300-ലധികം ഇസ്രാഈലികള്‍ കൊല്ലപ്പെടുകയും 1,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
    
Gaza | വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ഇന്ധനങ്ങളുടെയും ചരക്കുകളുടെയും വിതരണവും നിര്‍ത്തിവച്ചു; 2.3 ദശലക്ഷം ഫലസ്തീനികള്‍ രാത്രി കഴിച്ചുകൂട്ടിയത് ഭീതിയിലും ഇരുട്ടിലും; വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 232 ആയി; ശക്തമായ പ്രതികാരത്തിന് ഇസ്രാഈല്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ ആശങ്കയില്‍ ഗാസ

അജ്ഞാതരായ നിരവധി ഇസ്രാഈലി സൈനികരെയും സാധാരണക്കാരെയും പിടികൂടി ഗാസയിലേക്ക് കൊണ്ടുപോയതായി റിപോര്‍ട്ടുണ്ട്. ഇസ്രാഈലില്‍ ഡസന്‍ കണക്കിന് പ്രദേശങ്ങളില്‍ വെടിവെയ്പ്പ് നടക്കുന്നുണ്ടെന്ന് ശനിയാഴ്ച വൈകി ഹമാസും ഇസ്രാഈലും പറഞ്ഞു. ഹമാസ് സേന ഇസ്രാഈലിലേക്ക് നടത്തിയ മാരകമായ ബഹുമുഖ ആക്രമണത്തിന് ശേഷം ഇസ്രാഈല്‍ നടത്തിയ തിരിച്ചടിയില്‍ ഗാസയില്‍ 232 പേര്‍ കൊല്ലപ്പെടുകയും 1,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഞായറാഴ്ച പുലര്‍ച്ചെയും ഇസ്രാഈലി സൈന്യം ഗാസയില്‍ ബോംബാക്രമണം നടത്തുകയും തെക്കന്‍ ഇസ്രാഈലിന്റെ ചില ഭാഗങ്ങളില്‍ ഹമാസ് തോക്കുധാരികളുമായി യുദ്ധം ചെയ്യുകയും ചെയ്തു, രാജ്യത്തെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമല്ലെന്ന് സൈനിക വക്താവ് പറഞ്ഞു. പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും അല്‍ അഖ്സ മസ്ജിദിന്റെ അവഹേളനത്തിനും മറുപടിയായാണ് കരയിലൂടെയും ആകാശത്തിലൂടെയും കടലിലൂടെയും അഭൂതപൂര്‍വമായ ആക്രമണം നടത്തുന്നതെന്ന് ഹമാസ് പറയുന്നു.

16 വര്‍ഷത്തെ ഗാസ ഉപരോധം, കഴിഞ്ഞ വര്‍ഷം വെസ്റ്റ്ബാങ്ക് നഗരങ്ങള്‍ക്കുള്ളില്‍ ഇസ്രാഈല്‍ നടത്തിയ റെയ്ഡുകള്‍, ഫലസ്തീനികള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍, കൂടാതെ അനധികൃത കുടിയേറ്റങ്ങളുടെ വളര്‍ച്ച എന്നിവയും കാരണമാണെന്ന് ഹമാസ് വിശദീകരിക്കുന്നു. 'ശത്രു മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അനന്തരഫലങ്ങളില്ലാതെ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല', ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് പറഞ്ഞു. ഗാസയില്‍ ആരംഭിച്ച ആക്രമണം അധിനിവേശ വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും വ്യാപിക്കുമെന്ന് ഹമാസ് നേതാക്കള്‍ പറഞ്ഞു.

യുദ്ധാവസ്ഥ പ്രഖ്യാപിക്കുകയും റിസര്‍വ് സൈനികറേ വിളിക്കുകയും ചെയ്ത ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു, ഹമാസിനോട് അവസാനം വരെ പോരാടുമെന്ന് വാഗ്ദാനം ചെയ്തു. ഇസ്രാഈലിന്റെ കര, വ്യോമ, കടല്‍ ഉപരോധത്തിന് കീഴിലുള്ള ഗാസയിലെ 2.3 ദശലക്ഷം ഫലസ്തീനികളോട് ഉടന്‍ തന്നെ പ്രദേശം വിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ കറുത്ത ദിനത്തിന് ഞങ്ങള്‍ ശക്തമായ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ജനസാന്ദ്രതയുള്ള പ്രദേശത്ത് ബോംബാക്രമണം ശക്തമാക്കുകയും ചെയ്തതിനാല്‍ പ്രദേശവാസികള്‍ ഇരുട്ടിലും ഭയത്തിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്. ഇസ്രാഈല്‍ ആക്രമണത്തില്‍ 14 നിലകളുള്ള ഒരു ടവറും ഡസന്‍ കണക്കിന് അപ്പാര്‍ട്ട്മെന്റുകളും സെന്‍ട്രല്‍ ഗാസ സിറ്റിയിലെ ഹമാസ് ഓഫീസുകളും ഉള്‍പ്പെടെ നിലംപൊത്തി. ലോകനേതാക്കള്‍ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഗാസയില്‍ വലിയൊരു ആക്രമണം നടക്കുമെന്ന് പല നിരീക്ഷകരും പ്രവചിച്ചു.

ഹമാസിനെതിരെ പ്രതികരണം വരുമെന്ന് ഇസ്രാഈലിന്റെ പാര്‍ലമെന്റ് അംഗം ഡാനി ഡാനോന്‍ പറഞ്ഞു.
200-ലധികം ഇസ്രായേലി പൗരന്മാരെ കശാപ്പ് ചെയ്യുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തതിന് ശേഷം തങ്ങള്‍ വെറുതെ ഇരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തെക്കന്‍ ഇസ്രാഈലില്‍, പുലര്‍ച്ചെ മുതല്‍ അക്രമികളില്‍ നിന്ന് ഒളിച്ചിരിക്കുന്ന ഷെല്‍ട്ടറുകള്‍ വിടാന്‍ താമസക്കാര്‍ക്ക് ഇതുവരെ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സ്ഡെറോത്ത് നഗരത്തില്‍, പലസ്തീന്‍ പോരാളികള്‍ നേരത്തെ പിടിച്ചെടുത്ത പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഇസ്രാഈലി സൈന്യം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കുറഞ്ഞത് 10 പലസ്തീന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: Israel, Hamas, Palestine, World News, War, Israel-Palestine War, Gaza Attack, Fears of a ground invasion of Gaza grow as Israel vows 'mighty vengeance'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia