രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു­ള്ള രം­ഗ­പ്ര­വേശം ഊഹാ­പോ­ഹം: ഫാ­ത്വി­മ ഭൂട്ടോ

 


രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു­ള്ള രം­ഗ­പ്ര­വേശം ഊഹാ­പോ­ഹം: ഫാ­ത്വി­മ ഭൂട്ടോ ക­റാച്ചി: എ­ഴു­ത്തു­കാ­രിയും സാ­മൂ­ഹ്യ പ്ര­വര്‍­ത്ത­ക­യും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സഹോദര പുത്രിയുമായ ഫാത്വിമ ഭൂട്ടോ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് വ്യക്തമാക്കി. താന്‍ അടുത്ത പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാ­പോ­ഹ­മാ­ണെന്ന അവര്‍ അറിയിച്ചു.

30­കാരിയായ ഫാത്തിമ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ്
അവരുടെ അമ്മയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബേനസീറിന്റെ സഹോദരന്‍ മുര്‍താസ ഭൂട്ടോയുടെ മകളാണ് ഫാത്വി­മ.

പി­താ­വ് മുര്‍താ­സ ഭൂട്ടോ കൊല്ല­പ്പെ­ട്ട­തി­നെ കു­റി­ച്ച് എ­ഴുതിയ 'സോ­ങ്‌സ് ഓ­ഫ് ബ്ല­ഡ് ആന്‍­ഡ് സോ­ഡ് 'എ­ന്ന പു­സ്­ത­ക­ത്തില്‍ ഭ­ര­ണ­ക­ക്ഷിയാ­യ പാ­കി­സ്­താന്‍ പീ­പ്പിള്‍­സ് പാര്‍­ടി­യെയും ഭൂ­ട്ടോ- സര്‍­ദാ­രി കു­ടും­ബ­ത്തെയും രൂ­ക്ഷ­മാ­യി വി­മര്‍­ശി­ച്ചി­രു­ന്നു.മുര്‍­താസ­യു­ടെ­യും ബേ­ന­സീ­റി­ന്റെയും ഘാ­ത­ക­രാ­ണ് ഇ­പ്പോള്‍ ഭ­രി­ക്കു­ന്ന­തെന്നും ഫാത്വി­മ കു­റ്റ­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. ഈ സ­ന്ദര്‍­ഭ­ത്തി­ലാ­ണ് ഫാ­ത്വി­മ പാര്‍­ടി­യില്‍ സ­ജീ­വ­മാ­കു­ന്നു­വെ­ന്ന വാര്‍­ത്ത പ­ര­ന്നത്. ട്വിറ്ററിലൂടെയാണ് ഫാത്വിമ വാര്‍ത്ത നിഷേധിച്ചത്.

Keywords: Politics, Karachi, Pakistan, Prime Minister, Brother, Election, Media, Mother, Family, World, Fatima bhutto denies political entrance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia