Jemima Goldsmith | ജൂതരുമായി അടുത്ത ബന്ധം പുലര്‍ത്തിയതുകൊണ്ടാണ് തന്റെ മക്കളുടെ പിതാവും പാകിസ്താന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാനെ വെടിവെച്ച് കൊല്ലാന്‍ അക്രമികള്‍ ശ്രമിച്ചതെന്ന് ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ് സ്മിത്

 


ലന്‍ഡന്‍: (KVARTHA) ജൂതരുമായി അടുത്ത ബന്ധം പുലര്‍ത്തിയതുകൊണ്ടാണ് തന്റെ മക്കളുടെ പിതാവും പാകിസ്താന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാനെ വെടിവെച്ചു കൊല്ലാന്‍ അക്രമികള്‍ ശ്രമിച്ചതെന്ന് ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ് സ്മിത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ജമീമ ഇക്കാര്യം പറഞ്ഞത്. യഹൂദ വിരോധം എന്താണെന്നത് പാകിസ്താനില്‍ എന്റെ മക്കള്‍ അനുഭവിച്ചു. എന്നാല്‍ ബ്രിടനിലെത്തിയപ്പോള്‍ അവരെ ഇസ്ലാമോഫോബിയയും പിന്തുടര്‍ന്നുവെന്നും ജമീമ പറയുന്നു.

Jemima Goldsmith | ജൂതരുമായി അടുത്ത ബന്ധം പുലര്‍ത്തിയതുകൊണ്ടാണ് തന്റെ മക്കളുടെ പിതാവും പാകിസ്താന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാനെ വെടിവെച്ച് കൊല്ലാന്‍ അക്രമികള്‍ ശ്രമിച്ചതെന്ന് ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ് സ്മിത്

'10 വര്‍ഷം ഞാന്‍ മുസ്ലിം രാജ്യത്ത് ജീവിച്ചു. ഗസയും വെസ്റ്റ് ബാങ്കുമായും എനിക്ക് ചരിത്രപരമായ ബന്ധമുണ്ട്. എന്റെ കുടുംബവേരുകള്‍ ഇസ്രാഈലിലാണ്. ജൂത പാരമ്പര്യം മൂലം നിരവധി വധഭീഷണികള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ അതേ കാര്യത്തിന്റെ പേരില്‍ എന്റെ മക്കളുടെ പിതാവിനെയും വധിക്കാന്‍ ശ്രമം നടന്നു.

ട്വിറ്ററില്‍ നടക്കുന്ന വാഗ് വാദങ്ങള്‍ കൊണ്ട് ആരെയും സഹായിക്കാനാവില്ലെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് ജൂത-മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ കുടുംബക്കാരായും സുഹൃത്തുക്കളായും ഉണ്ട്. എല്ലാവരുമായും ഞാന്‍ സ്‌നേഹത്തിലാണ്'-എന്നാണ് ജമീമ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

2022 ലാണ് ഇമ്രാന്‍ ഖാന്‍ വധശ്രമം അതിജീവിച്ചത്. ജൂത വംശയായിരുന്ന ജമീമ ഇമ്രാനെ വിവാഹം കഴിക്കാനായി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

Keywords:  Father of my children was shot because...: Imran Khan's ex-wife on Israel-Palestine, London, News, Jemima Goldsmith, Imran Khan, Ex- Wife, Social Media, Murder Attempt, Children, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia