Study | അതിവേഗം വളരുന്ന ജനിതകപരമായി വികസിപ്പിച്ചെടുത്ത കോഴികള്‍ വലിയൊരളവില്‍ പെട്ടെന്ന് ചത്തുപോകുന്നതായി പഠനം; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഇങ്ങനെ
Jul 17, 2022, 20:51 IST
ലന്‍ഡന്‍: (www.kvartha.com) യുകെയില്‍ ഒരു ദശലക്ഷത്തിലധികം ഇറച്ചി കോഴികള്‍ ഓരോ ആഴ്ചയും അറുക്കുന്നതിന് മുമ്പേ ചത്തുപോകുന്നതായി റിപോര്‍ട്. ഓരോ വര്‍ഷവും യുകെയില്‍ ഏകദേശം 64 ദശലക്ഷം കോഴികള്‍ കശാപ്പ് ചെയ്യപ്പെടുന്നതിന് മുമ്പ് ചത്തുപോകുന്നുവെന്ന് ഓപണ്‍ കേജസ് എന്ന മൃഗസംരക്ഷണ സംഘടനയുടെ പഠനത്തില്‍ പറയുന്നു. ചത്ത കോഴികളെ ചുട്ടുകളയുകയോ പ്രോടീന്‍ ഭക്ഷണം പോലുള്ള ഉല്‍പന്നങ്ങളാക്കി മാറ്റുകയോ ചെയ്യുകയാണ് പതിവ്.
അതിവേഗം വളരുന്ന കോഴി ഇനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുകയും മികച്ച കോഴികള്‍ വിതരണം ചെയ്യാന്‍ വ്യാപാരികള്‍ മുന്നോട്ട് വര്‍ണമെന്നുമാണ് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തകര്‍ പറയുന്നത്. ജനിതകപരമായി വികസിപ്പിച്ചെടുത്ത ആധുനിക കോഴികള്‍ വളരെ വേഗത്തില്‍ വളരുകയും അവയുടെ ശരീരത്തെ ഹാനികരമാക്കുകയും ഹൃദയ സ്തംഭന സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
35 ദിവസത്തിനുള്ളില്‍, വേഗത്തില്‍ വളരുന്ന കോഴികള്‍ക്ക് മരണനിരക്ക്, മുടന്തല്‍, പേശി രോഗങ്ങള്‍ എന്നിവ സാവധാനത്തില്‍ വളരുന്ന ഇനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തോതില്‍ അനുഭവപ്പെട്ടേക്കാം. ഹൃദയസ്തംഭനം അല്ലെങ്കില്‍ സഡന്‍ ഡെത് സിന്‍ഡ്രോം (Sudden death syndrome) ആണ് കോഴിക്കൂട്ടങ്ങളിലെ മരണനിരക്കിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന്.
അതേസമയം തന്നെ ഇത്തരം കോഴികള്‍ കഴിക്കുന്നവരിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത്തരം കോഴികള്‍ കഴിക്കുന്നത് കാരണമാവുന്നുവെന്ന് ഇവര്‍ പറയുന്നു.
ബ്രിടനിലെ ഏറ്റവും വലിയ സൂപര്‍മാര്‍കറ്റുകള്‍ അതിവേഗം വളരുന്ന കോഴികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഫ്രാന്‍സിലെ എല്ലാ പ്രമുഖ റീടെയിലര്‍മാരും ഇത്തരം കോഴികള്‍ ഒഴിവാക്കുന്നത് അംഗീകരിച്ചിട്ടുണ്ട്. ഇതിന് മാര്‍ക് & സ്‌പെന്‍സര്‍ (Marks & Spencer), വെയ്ട്രോസ് (Waitrose), പ്രെറ്റ് (Pret), കെഎഫ്സി (KFC), പാചക സേവന ദാതാക്കളായ കോംപസ് ഗ്രൂപ് എന്നിവയില്‍ നിന്ന് പിന്തുണ ലഭിച്ചു.

Keywords: Latest-News, World, National, Food, Study, Report, London, Waitrose, Pret, KFC, Marks & Spencer, England, Bird, Death, Health, Cooking, Chicken, Fast-growing chickens may experience higher rates of mortality: Study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.