ജന്മദിന നിറവിൽ പൗലോ കൊയ്‌ലോ; വായനക്കാരുടെ മനം കവർന്ന എഴുത്തുകാരന്റെ ജീവിതം അതിശയകരം
Aug 24, 2021, 21:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയോ ഡി ജനീറോ : (www.kvartha.com 24.08.2021 ) 'നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.' ലോകപ്രശസ്‌ത സാഹിത്യകാരൻ പൗലൊ കൊയ്‌ലോ അദ്ദേഹത്തിന്റെ പ്രശസ്‌ത നോവലായ ആൽകെമിസ്റ്റിലൂടെ പറഞ്ഞുവച്ച ഈ വാചകങ്ങൾ ഇന്നത്തെപ്പോലെ എന്നും പ്രസക്തം.
ലോകമെങ്ങും വായനക്കാരുടെ മനം കവർന്ന പൗലോ കൊയ്‌ലോ ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കുകയാണ്.1947 ഓഗസ്റ്റ് 24-ആം തീയതി റിയോ ഡി ജനീറോയിൽ ജനിച്ച പൗലോ കൊയ്‌ലോയ്ക്ക് കുട്ടിക്കാലത്ത് ഒരു സാഹിത്യകാരനാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഈ ആഗ്രഹത്തെ അദ്ദേഹത്തിന്റെ മധ്യവർഗ കുടുംബം എതിർത്തിരുന്നു. അത് മനോരോഗത്തിന്റെ ലക്ഷണമെന്നാരോപിച്ച് പലതരം ചികിത്സകൾക്കും അദ്ദേഹത്തെ വിധേയനാക്കി.
നാടക സംഘങ്ങളിലും പത്രപ്രവർത്തകനുമായി കഴിഞ്ഞ കൊയ്‌ലൊ, 1968 ൽ ഹിപി സംസ്കാരവുമായും പുരോഗമന രാഷ്ട്രീയവുമായും അന്ന് ബ്രസീലിലെ പട്ടാള ഭരണത്തിനെതിരെ പ്രവർത്തിച്ചിരുന്ന ഒളിപ്പോരാളികളുമൊത്ത് പ്രവൃത്തിച്ചു. ഇതിനിടെ 2001 എന്ന മാസിക പുറത്തിറക്കി. 1973ൽ റൌൾ സീക്സാസ് എന്ന സംഗീത നിർമാതാവിനൊപ്പം കൂടി വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പ്രചരിപ്പിക്കുന്ന ആൾടർനേറ്റീവ് സൊസൈറ്റി എന്ന സംഘടനയിൽ ചേർന്ന് ചില കാർടൂണുകൾ പ്രസിദ്ധീകരിച്ചു. ആ കാരണത്താൽ ബ്രസീലിയൻ അർധ സൈനിക വിഭാഗം തട്ടിക്കൊണ്ടു പോവുകയും തടങ്കലിൽ പാർപിച്ച് പീഡിപ്പികുകയും ചെയ്തു. ഈ അനുഭവം കൊയ്‌ലോയുടെ മാനസികനിലയെ മാറ്റിമറിച്ചു.
ആംസ്റ്റർഡാമിലെ ഒരു കാപിക്കടയിൽ വച്ച് പരിചയപ്പെട്ട ഒരു അജ്ഞാതൻ കൊയ്‌ലോയെ കത്തോലിക സഭയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം സാൻഡിയാഗോവിലേക്ക് തീർഥാടനത്തിനു പുറപ്പെടുകയും ചെയ്തു. 1987ൽ, തീർഥാടനത്തിനു ശേഷം തന്റെ അനുഭവങ്ങളും സാധാരണ മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളും കോർത്തിണക്കിയ ദി പിൽഗ്രിമേജ് എന്ന ആദ്യ പുസ്‌തകം പ്രസിദ്ധീകരിച്ചു.
തുടര്‍ന്ന് മറ്റു ജോലികള്‍ ഉപേക്ഷിച്ച പൗലോ കൊയ്‌ലോ എഴുത്തുകാരനാകാനുള്ള ആഗ്രഹത്തില്‍ മാത്രം ശ്രദ്ധ ചെലുത്തി. അങ്ങനെ വൈകാതെ 'ആല്‍കെമിസ്റ്റ്' ജനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹത്തിന് പ്രപഞ്ചംതന്നെ വഴിയൊരുക്കി കൊടുക്കുകയായിരുന്നു.
ഇന്ന് ലോകത്തില്‍ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായി ഏറ്റവും സ്വാധീനിക്കപ്പെടുന്ന ചര്‍ച ചെയ്യപ്പെടുന്ന വ്യക്തിയായി പൗലോ കൊയ്‌ലോ തന്റെ എഴുത്തുജീവിതം തുടരുന്നു.

Keywords: World, News, Brazil, Writer, Birthday, Paulo Coelho, Rio de janeiro, Book, Alchemist, Literary, Fantastic Life of Paulo Coelho.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.