Mistakenly refunded | 8000 രൂപയ്ക്ക് പകരം 82 കോടി രൂപ അകൗണ്ടില്‍ വന്നു; 7 മാസം അടിച്ച് പൊളിച്ച് കുടുംബം; ഒടുവില്‍ സംഭവിച്ചത്!

 


സിഡ്നി: (www.kvartha.com) ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന് 8,000 രൂപയ്ക്ക് (100 ഡോളറിന്) പകരം അപ്രതീക്ഷിതമായി 82 കോടി (10.4 മില്യന്‍) ഡോളര്‍ റീഫന്‍ഡ് ആയി. പിന്നാലെ അവര്‍ നിരവധി സാധങ്ങള്‍ വാങ്ങിക്കൂട്ടുകയും വലിയൊരു വീട് വാടകയ്ക്കെടുത്ത് അത്യാഢംബര ജീവിതം നയിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ എല്ലാം തിരികെ നല്‍കേണ്ട അവസ്ഥയിലാണ്, അല്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.
                  
Mistakenly refunded | 8000 രൂപയ്ക്ക് പകരം 82 കോടി രൂപ അകൗണ്ടില്‍ വന്നു; 7 മാസം അടിച്ച് പൊളിച്ച് കുടുംബം; ഒടുവില്‍ സംഭവിച്ചത്!

സിംഗപൂര്‍ ആസ്ഥാനമായുള്ള ട്രേഡിംഗ് പ്ലാറ്റ്ഫോമിന്റെ ക്രിപ്റ്റോ ഡോട് കോം ആണ് തെറ്റായി തുക കൈമാറിയത്. മെല്‍ബണ്‍ നിവാസികളായ ദേവമനോഗരി മണിവേവിനും സഹോദരിക്കുമാണ് അവരുടെ ബാങ്ക് അകൗണ്ടില്‍ അപ്രതീക്ഷിതമായി 10,474,143 ഡോളര്‍ വന്നുചേര്‍ന്നത്. ചിലവഴിച്ച ഓരോ പൈസയും തിരികെ നല്‍കാന്‍ കുടുംബത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ പറയുന്നു.

ഏഴ് മാസത്തിന് ശേഷം ഒരു ഓഡിറ്റിനിടെയാണ് ക്രിപ്റ്റോ ഡോട് കോമിന് അവരുടെ തെറ്റായ ഇടപാട് കണ്ടെത്താനായത്. മണിവേലുവിനോടും സഹോദരിയോടും പണത്തിന്റെ ഗണ്യമായ തുക പലിശ സഹിതം തിരികെ നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. വലിയ തുക വന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിന് പകരം അവര്‍ പണം ചിലവഴിക്കാന്‍ തുടങ്ങിയെന്നാണ് കുറ്റം.

മണിവേല്‍ തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പെടെ ആറ് പേര്‍ക്ക് സമ്മാനമായി പണത്തിന്റെ വലിയൊരു ഭാഗം ഇതിനകം ചിലവഴിച്ചതായി റിപോര്‍ടുകള്‍ പറയുന്നു. ഓഡിറ്റില്‍ തെറ്റ് വെളിപ്പെടുന്നത് വരെ കുടുംബം ഏഴ് മാസം ആഡംബര ജീവിതം നയിച്ചു. നിയമനടപടികള്‍ മണിവേലിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ് ഇപ്പോള്‍.

ALSO READ:

Keywords:  Latest-News, World, Top-Headlines, Australia, Cash, Bank, Banking, Report, Family goes shopping after mistakenly being refunded Rs 82 cr instead of Rs 8k; now they must pay it all back.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia