ഏഴുവയസുകാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് മരിച്ചുപോയ ഭര്‍ത്താവിനയച്ച പിറന്നാള്‍ സന്ദേശത്തിന് ഞെട്ടിച്ചുകൊണ്ട് മറുപടി
Dec 6, 2018, 18:21 IST
ലണ്ടന്‍:(www.kvartha.com 06/12/2018) ഏഴുവയസുകാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് മരിച്ചുപോയ ഭര്‍ത്താവിനയച്ച പിറന്നാള്‍ സന്ദേശത്തിന് ഞെട്ടിച്ചുകൊണ്ട് മറുപടി. മരിച്ചുപോയ പിതാവിന്റ പിറന്നാള്‍ ദിനത്തിലാണ് മകന് ആശംസാ സന്ദേശം അയച്ചത്. പിതാവിന് അയക്കാമോ എന്ന ആവശ്യവുമായി ബ്രിട്ടീഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് ജെസ് കോപ്ലാണ്ട് എന്ന ഏഴുവയസുകാരന് കത്തയച്ചത്.
''അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗ്ഗത്തിലേക്ക് അയക്കാമോ, നന്ദി''. ഇതായിരുന്നു ജെസിന്റെ കത്തില്‍ ഉണ്ടായിരുന്നത്. രണ്ടുവരി മാത്രമുള്ള സന്ദേശം മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അമ്മ ടെറിയാണ് കമ്പനിക്ക് കത്തയച്ചത്. എന്നാല്‍ അയച്ച കത്തിന് അപ്രതീക്ഷിതമായി മറുപടി ലഭിച്ചപ്പോള്‍ ടെറി ഞെട്ടി. ''ജെസ്, അയച്ച കത്ത് എത്തേണ്ട സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ട്. ആകാശത്തെയും നക്ഷത്രങ്ങളെയും മറികടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമായി കൈമാറുകയെന്നതാണ് റോയല്‍ മെയിലിന്റെ ജോലി.'' എന്നായിരുന്നു മറുപടി.
റോയല്‍ മെയിലിന്റെ അസിസ്റ്റന്റ് ഓഫീസ് മാനേജരായ സീന്‍ മല്ലിഗന്റെ കത്തായിരുന്നു അത്. മകന്റെ കത്തിനുള്ള മറുപടി വന്നുവെന്ന് പറഞ്ഞ് ടെറി തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി ഇക്കാര്യം പങ്കുവെച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, London, World,Facebook, Social Network, Faith restored: Boy writes letter to dad in heaven, post office says it was delivered

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.