SWISS-TOWER 24/07/2023

ഫേസ്ബുക്കില്‍ ന്യൂസ് വിഭാഗവും; ആദ്യഘട്ടത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചത് അമേരിക്കയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 26.10.2019) ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ ഇനി മുതല്‍ ന്യൂസ് വിഭാഗവും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ അമേരിക്കയിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയത്.

ഫേസ്ബുക്ക് മൊബൈല്‍ ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന 'ന്യൂസ് ടാബില്‍' പ്രവേശിച്ചാല്‍ തലക്കെട്ടുകള്‍ കാണാം. ഇവിടെ നിന്ന് ന്യൂസ് വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാം. ഫേസ്ബുക്കിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനിലാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്കില്‍ ന്യൂസ് വിഭാഗവും; ആദ്യഘട്ടത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചത് അമേരിക്കയില്‍

വോള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ബസ്ഫീഡ് ന്യൂസ്, ബിസിനസ് ഇന്‍സൈഡര്‍, എന്‍ബിസി, യുഎസ്എ ടുഡേ, ലോസ് ആഞ്ചലസ് ടൈംസ് തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളുമായി സഹകരിച്ചാണ് സൊകര്യം ഒരുക്കിയത്. സേവനത്തിന് പ്രതിഫലമായി ഈ സ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; World, America, New York, News, Facebook, Media, Facebook revealed its News tab
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia