7 മണിക്കൂറോളം ഫെയ്സ് ബുകും സഹസ്ഥാപനങ്ങളും ഇരുട്ടിലായതിന് പിന്നില്‍ മുന്‍ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്റെ വെളിപ്പെടുത്തലുകളോ?
Oct 5, 2021, 13:47 IST
കലിഫോര്‍ണിയ: (www.kvartha.com 05.10.2021) തിങ്കളാഴ്ച രാത്രി പൊടുന്നനെയാണ് ഏഴു മണിക്കൂറിലേറെ ഫെയ്സ്ബുകും സഹസ്ഥാപനങ്ങളായ വാട്സ് ആപും ഇന്‍സ്റ്റഗ്രാമും ഉള്‍പെടെ പണിമുടക്കിയത്. മുന്നറിപ്പിയില്ലാതെയുള്ള പണി മുടക്കിന് കാരണമറിയാതെ ആളുകള്‍ പരക്കം പായുകയായിരുന്നു. ഇതുമൂലം ഭീമമായ ധനനഷ്ടമാണു വരുത്തിവച്ചത്.

വലിയ സമൂഹമാധ്യമ കമ്പനികളായ ഈ മൂന്നെണ്ണവും ലോകമാകെ പ്രവര്‍ത്തനം നിലച്ചത് ഉടമ മാര്‍ക് സകര്‍ബര്‍ഗിനെ വലിയരീതിയില്‍ തന്നെ ബാധിക്കുകയുണ്ടായി. തകരാര്‍ പരിഹരിച്ചെങ്കിലും പണിമുടക്കിനുള്ള കാരണം ഇപ്പോഴും അവ്യക്തം.
എന്നാല്‍ കമ്പനിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ വിസില്‍ബ്ലോവര്‍ തന്റെ വ്യക്തിത്വം പുറത്തുവിട്ടതിനു പിന്നാലെയാണ് സമൂഹമാധ്യമ ഭീമന്റെ 'മിണ്ടാട്ടം മുട്ടിയത്' എന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. 37 വയസുകാരിയായ ഫ്രാന്‍സസ് ഹോഗന് എന്ന മുന്‍ ജീവനക്കാരിയാണു ഫെയ്സ്ബുകിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
യുഎസിലെ ഫെഡറല്‍ വിസില്‍ബ്ലോവര്‍ പ്രൊടക്ഷന്‍ അപേക്ഷിച്ചതിനു പിന്നാലെ ഇവര്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു. ഫെയ്സ്ബുകിന്റെ തെറ്റായ ആഭ്യന്തര പ്രവര്‍ത്തന രീതികളെക്കുറിച്ചു ഫ്രാന്‍സസ് ഹോഗന് പുറത്തുവിട്ട രേഖകള്‍ യുഎസ് കോണ്‍ഗ്രസ്, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമിഷന്, ദ് വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവരുടെ മുന്‍പിലെത്തി.
വെളിപ്പെടുത്തല്‍ ഇങ്ങനെ:
സുരക്ഷിതമായ തരത്തില്‍ അല്‍ഗോരിതം മാറ്റാന്‍ ഫെയ്സ്ബുക് തയാറായാല്‍, ഉപയോക്താക്കള്‍ സൈറ്റില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാനാകും. പരസ്യങ്ങളില്‍ ക്ലിക് ചെയ്യേണ്ടതു കുറയും, ഫെയ്സ്ബുകിനുള്ള ലാഭത്തിലും ഇടിവുണ്ടാകും എന്നാണ് തന്റെ മുഖം ലോകത്തിനു മുന്നില്‍ പരസ്യമാക്കി ഹോഗന് പറഞ്ഞത്.
'ഒരുപാട് സമൂഹമാധ്യമങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഫെയ്സ്ബുക് പോലെ മോശം കാര്യത്തില്‍ ഇത്ര സ്ഥിരത പുലര്‍ത്തുന്ന മറ്റൊന്നും കണ്ടിട്ടില്ല. സുരക്ഷയേക്കാള്‍, വീണ്ടും വീണ്ടും ലാഭം ഉണ്ടാക്കുന്നതിനാണു ഫെയ്സ്ബുക് ശ്രമിക്കുന്നത്' സിബിഎസ് ന്യൂസിലെ 60 മിനിറ്റ്സ് എന്ന അഭിമുഖത്തില്‍ ഹോഗന് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗം കൗമാരക്കാരിലും കുട്ടികളിലും മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഹോഗന് പറഞ്ഞു. മനുഷ്യന് സാധാരണയായി ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്കു മാറിക്കൊണ്ടിരിക്കുകയാണ് പതിവ്. എന്നാല്‍ ഇന്‍സ്റ്റഗ്രാം ഉള്‍പെടെയുള്ളവ ഉപയോക്താവിന് ഇഷ്ടപ്പെട്ട വിഷയം വീണ്ടും വീണ്ടും ഫീഡ്സില് കാണിക്കുന്നു. ഇതുണ്ടാക്കാക്കുന്ന മാനസിക ശാരീരിക ആഘാതം വലുതാണ്.
സ്വന്തം നിലയ്ക്കു ഫെയ്സ്ബുക് ഈ രീതി മാറ്റുമെന്നു പ്രതീക്ഷിക്കാനാവില്ല. പരസ്യമായ പൊതുപ്രസ്താവനകളുമായി പൊരുത്തപ്പെടുന്നതല്ല, കമ്പനിയെടുക്കുന്ന ആഭ്യന്തര നടപടികള്‍ അവര്‍ വിശദീകരിച്ചു. ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ തകരാറുകളിലൊന്നിനാണു ഹോഗന്റെ പ്രസ്താവനയ്ക്കു ശേഷം ഫെയ്സ്ബുക് നേരിട്ടതെന്നാണു റിപോര്‍ട്.
Keywords: Facebook outage happened shortly after whistleblower revealed identity, here is what she said, New York, News, Facebook, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.