Video | നേപാളില്‍ വിമാനം തകര്‍ന്ന് വീഴുന്നതിന് മിനിടുകള്‍ക്ക് മുന്‍പ് ഫേസ്ബുക് ലൈവുമായി യാത്രക്കാരനായ ഇന്‍ഡ്യക്കാരന്‍; 'ഇത് വളരെ രസകരമാണെന്ന' പരാമര്‍ശത്തിന് പിന്നാലെ തീഗോളമായി മാറി; അപകടത്തിന്റെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കാഠ്മണ്ഡു: (www.kvartha.com) നേപാളില്‍ തകര്‍ന്ന യെതി എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത ഒരു സെല്‍ഫോണില്‍ വിമാനത്തിന്റെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിമാനം തകര്‍ന്നു വീഴുന്നതിന് മിനിടുകള്‍ക്ക് മുന്‍പ് യുപിയിലെ ഗാസിപുരില്‍ നിന്നുള്ള സോനു ജയ്‌സ്വാള്‍ (35) ഫേസ്ബുക് ലൈവില്‍ വന്നിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ ഫോളിലെടുത്ത ദുരന്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 
Aster mims 04/11/2022

യാത്രയെക്കുറിച്ച് സോനു വളരെ ആവേശകരമായാണ് സംസാരിക്കുന്നത്. 'ഇത് വളരെ രസകരമാണ്' എന്ന പരാമര്‍ശവും വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഈ വീഡിയോയിലുണ്ട്. തുടര്‍ന്ന് വിമാനം ഇടത്തോട്ട് വെട്ടിത്തിരിയുന്നതും തകര്‍ന്നുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. തകര്‍ച്ചയ്ക്കു ശേഷം തീനാളങ്ങളുടെ ദൃശ്യങ്ങളും മൊബൈല്‍ കാമറ വ്യക്തമായി പതിഞ്ഞു.

Video | നേപാളില്‍ വിമാനം തകര്‍ന്ന് വീഴുന്നതിന് മിനിടുകള്‍ക്ക് മുന്‍പ് ഫേസ്ബുക് ലൈവുമായി യാത്രക്കാരനായ ഇന്‍ഡ്യക്കാരന്‍; 'ഇത് വളരെ രസകരമാണെന്ന' പരാമര്‍ശത്തിന് പിന്നാലെ തീഗോളമായി മാറി; അപകടത്തിന്റെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ


72 പേരുമായി കാഠ്മണ്ഡുവില്‍ നിന്നുള്ള ഇരട്ട എഞ്ചിന്‍ എടിആര്‍ 72500 വിമാനം ഹിമാലയത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഞായറാഴ്ച തകര്‍ന്നത്. യാത്രക്കാരില്‍ കണ്ടെടുത്ത 69 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

അപകടത്തില്‍പെട്ടവരില്‍ സോനു ജയ്‌സ്വാള്‍ (35) ഉള്‍പെടെ അഞ്ച് പേരാണ് ഇന്‍ഡ്യക്കാര്‍. അഭിഷേക് ഖുഷ്വാഹ (25), വിശാല്‍ ശര്‍മ (22), അനില്‍കുമാര്‍ രാജ്ബര്‍ (27), സഞ്ജയ് ജയ്‌സ്വാള്‍ (30) എന്നിവരാണ് മറ്റ് ഇന്‍ഡ്യക്കാര്‍. രണ്ടു ദിവസം മുന്‍പു കഠ്മണ്ഡുവിലെത്തിയ ഇവര്‍ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്.


Keywords:  News,World,Top-Headlines,Trending,Accident,Flight,plane,Killed,Video,Social-Media,Facebook,Nepal, Facebook Live By Flyer Captures Nepal Crash - Sudden Screams, Huge Fire

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia