Independence Day | 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്‍ഡ്യയ്ക്ക് ആശംസയുമായി നാസയും

 


ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍ഡ്യയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആശംസകളുടെ പ്രവാഹമാണ്. അതിലെല്ലാം ഉപരി ബഹിരാകാശത്ത് നിന്നും രാജ്യത്തിന് ആശംസാ സന്ദേശം എത്തിയിരിക്കയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രിക സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്‍ഡ്യയ്ക്ക് ആശംസാ സന്ദേശമയച്ചത്.
Aster_MIMS

Independence Day | 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്‍ഡ്യയ്ക്ക് ആശംസയുമായി നാസയും

ഇന്‍ഡ്യയെ അഭിനന്ദിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞ അവര്‍ പതിറ്റാണ്ടുകളായി ഐഎസ്ആര്‍ഒയുമായി നിരവധി ദൗത്യങ്ങളില്‍ രാജ്യാന്തര ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം എടുത്തുപറഞ്ഞു.

വരാനിരിക്കുന്ന NISAR എര്‍ത് സയന്‍സ് മിഷനിലും സഹകരണം തുടരും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനും പ്രകൃതിദുരന്തങ്ങള്‍ പ്രവചിക്കുന്നതിനും ഉപകരിക്കുന്നതാണ് ദൗത്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്‍ഡ്യയുടെ ഗഗന്‍യാന്‍ ദൗത്യത്തേയും അവര്‍ വീഡിയോ സന്ദേശത്തില്‍ പ്രശംസിച്ചു. നാസയ്ക്കും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അടക്കമുള്ള എല്ലാ ഏജന്‍സികള്‍ക്കും വേണ്ടി ഇന്‍ഡ്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും അവര്‍ പറഞ്ഞു.

Keywords: Explore the universe together: Message from space on India’s 75th year of Independence, New York, News, Independence-Day, Message, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia