കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രവാസി അറസ്റ്റിൽ

 


ദുബൈ: (www.kvartha.com 15.09.2021) യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 24 വയസുകാരനായ പ്രവാസി അറസ്റ്റില്‍.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്‍കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയത്. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി യുവാവ് സ്ഥലം വിടുകയും ചെയ്തു.

കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രവാസി അറസ്റ്റിൽ

ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞ യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏഷ്യക്കാരനായ യുവാവ് പിടിയിലാവുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

Keywords:  News, Dubai, World, Arrested, Arrest, Police, Case, Murder, Attack, Expatriate arrested for attacking woman.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia