Blast | റഷ്യയിലെ പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 35 മരണം, 80 പേര്‍ക്ക് ഗുരുതര പരുക്ക്; അനുശോചിച്ച് പ്രസിഡന്റ് വ് ളാഡിമിര്‍ പുടിന്‍

 


മോസ്‌കോ: (www.kvartha.com) റഷ്യയിലെ റിപബ്ലിക് ഓഫ് ഡെഗിസ്താനിലെ പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ മരിക്കുകയും 80 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധിക്കട്ടെ എന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പുടിന്‍ അറിയിച്ചു.

തീപ്പിടിത്തത്തില്‍ കത്തിനശിച്ച കാറുകളുടെയും തീ അണയ്ക്കാന്‍ ശ്രമിക്കുന്ന ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ സര്‍കാര്‍ പുറത്തുവിട്ടു. കാര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തീപിടിക്കുകയും സ്‌ഫോടനമുണ്ടാകുകയും ചെയ്തതെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണം അന്വേഷിച്ചു വരികയാണ്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തു നിന്നാണ് തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് പെട്രോള്‍ പമ്പിലേക്കു തീപടര്‍ന്ന് സ്‌ഫോടനത്തില്‍ കലാശിക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

Blast | റഷ്യയിലെ പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 35 മരണം, 80 പേര്‍ക്ക് ഗുരുതര പരുക്ക്; അനുശോചിച്ച് പ്രസിഡന്റ് വ് ളാഡിമിര്‍ പുടിന്‍

എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും സ്ഥലത്താകെ പുകപടലം നിറഞ്ഞിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 600 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ തീ പടര്‍ന്നതായും 260 അഗ്‌നിശമന സേന പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായതായും സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Keywords:  'Everything Fell On Our Heads': 35 Killed In Blast At Russian Fuel Station, Russia, News, Accidental Death, 35 Killed In Blast At Russian Fuel Station, President Putin Condolence, Injury, Social Media, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia