ചരിത്ര നിമിഷം; യൂറോപ്യൻ യൂനിയനിൽ ചേരാനുള്ള യുക്രൈനിന്റെ അപേക്ഷ സ്വീകരിച്ചു; ആരും ഞങ്ങളെ തകർക്കാൻ പോകുന്നില്ല, ശക്തരാണെന്ന് വോലോഡൈമർ സെലെൻസ്‌കി

 


ബ്രസൽസ്: (www.kvartha.com 01.03.2022) യൂറോപ്യൻ യൂനിയന്റെ ഭാഗമാകാനുള്ള യുക്രൈനിന്റെ അഭ്യർഥന യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. അംഗത്വത്തിനായി പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളിലാണ് അംഗീകാരം നൽകിയത്. പാർലമെന്റിൽ സെലൻസ്‌കി നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസം.
               
ചരിത്ര നിമിഷം; യൂറോപ്യൻ യൂനിയനിൽ ചേരാനുള്ള യുക്രൈനിന്റെ അപേക്ഷ സ്വീകരിച്ചു; ആരും ഞങ്ങളെ തകർക്കാൻ പോകുന്നില്ല, ശക്തരാണെന്ന് വോലോഡൈമർ സെലെൻസ്‌കി

പ്രസംഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ യൂറോപ്യൻ പാർലമെന്റിൽ സെലെൻസ്‌കിക്ക് കൈയടി ലഭിച്ചു. യുക്രൈനിലെ സംഘർഷങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രസംഗം, എന്നാൽ യുക്രൈനിലെ ജനങ്ങൾ ശക്തരാണെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ എല്ലാ നഗരങ്ങളും ഇപ്പോൾ തടഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങൾ ഞങ്ങളുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണ്. ആരും ഞങ്ങളെ തകർക്കാൻ പോകുന്നില്ല, ഞങ്ങൾ ശക്തരാണ്, ഞങ്ങൾ യുക്രേനിയക്കാരാണ്' - സെലെൻസ്‌കി പറഞ്ഞു.

യുക്രൈൻ യൂറോപ്യൻ യൂനിയന്റെ ഭാഗമാകാനുള്ള അപേക്ഷയിൽ തിങ്കളാഴ്ച സെലെൻസ്കി ഒപ്പുവച്ചിരുന്നു. യുക്രൈനും റഷ്യയും ബെലാറസിൽ ചർച നടത്തിയതിന് പിന്നാലെയാണ് നടപടി.

Keywords:  News, International, World, Europe, Parliament, Ukraine, War, Russia, European Union, Application, President, People, Top-Headlines, EU membership, European Parliament accepts Ukraine's application for EU membership.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia