ചരിത്ര നിമിഷം; യൂറോപ്യൻ യൂനിയനിൽ ചേരാനുള്ള യുക്രൈനിന്റെ അപേക്ഷ സ്വീകരിച്ചു; ആരും ഞങ്ങളെ തകർക്കാൻ പോകുന്നില്ല, ശക്തരാണെന്ന് വോലോഡൈമർ സെലെൻസ്‌കി
Mar 1, 2022, 20:03 IST
ADVERTISEMENT
ബ്രസൽസ്: (www.kvartha.com 01.03.2022) യൂറോപ്യൻ യൂനിയന്റെ ഭാഗമാകാനുള്ള യുക്രൈനിന്റെ അഭ്യർഥന യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. അംഗത്വത്തിനായി പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളിലാണ് അംഗീകാരം നൽകിയത്. പാർലമെന്റിൽ സെലൻസ്‌കി നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസം.
പ്രസംഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ യൂറോപ്യൻ പാർലമെന്റിൽ സെലെൻസ്‌കിക്ക് കൈയടി ലഭിച്ചു. യുക്രൈനിലെ സംഘർഷങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രസംഗം, എന്നാൽ യുക്രൈനിലെ ജനങ്ങൾ ശക്തരാണെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ എല്ലാ നഗരങ്ങളും ഇപ്പോൾ തടഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങൾ ഞങ്ങളുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണ്. ആരും ഞങ്ങളെ തകർക്കാൻ പോകുന്നില്ല, ഞങ്ങൾ ശക്തരാണ്, ഞങ്ങൾ യുക്രേനിയക്കാരാണ്' - സെലെൻസ്‌കി പറഞ്ഞു.
യുക്രൈൻ യൂറോപ്യൻ യൂനിയന്റെ ഭാഗമാകാനുള്ള അപേക്ഷയിൽ തിങ്കളാഴ്ച സെലെൻസ്കി ഒപ്പുവച്ചിരുന്നു. യുക്രൈനും റഷ്യയും ബെലാറസിൽ ചർച നടത്തിയതിന് പിന്നാലെയാണ് നടപടി.

Keywords: News, International, World, Europe, Parliament, Ukraine, War, Russia, European Union, Application, President, People, Top-Headlines, EU membership, European Parliament accepts Ukraine's application for EU membership.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.