ആണും പെണ്ണും തമ്മിലുള്ള ഇണചേരലില്‍ സ്വാഭാവികത ഉണ്ടാവണം.തിരക്ക് പിടിച്ച ജീവിതത്തിനിടെ യാന്ത്രികമായി നിര്‍വഹിക്കുന്ന ഒന്നായി മാറരുത് അത്.അതിനാല്‍ തന്നെ കിടപ്പുമുറിയില്‍ പ്രവേശിച്ച ഉടന്‍ ധൃതിപിടിച്ച് കൃത്യം നിര്‍വഹിച്ചാല്‍ ലൈംഗികതയുടെ ആസ്വാദ്യതയും സൗന്ദര്യവും നഷ്ടമാകും.
ആമുഖ ലീലകളിലൂടെ സ്ത്രീയെ ഉണര്‍ത്തി കരപരിലാളനകളിലൂടെ അവളെ ഉത്തേജിതയാക്കി വേണം വേഴ്ച നടത്താന്‍. ലൈംഗിക ക്രിയയ്ക്കിടെ സ്ത്രീ രതിമൂര്‍ച്ഛയിലെത്താന്‍ അധികം സമയമെടുക്കുന്നുണ്ടെന്ന് പരാതിയുള്ള പുരുഷന്മാര്‍ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ ലൈംഗികകലയില്‍ വൈദഗ്ദ്ധ്യം നേടേണ്ടിയിരിക്കുന്നു. ഇതിനായി ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം.
സ്ത്രീയുടെ യോനിക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ അതീവ സംവേദനക്ഷമതയുള്ളതാണ്. പുരുഷന്‍ മറ്റ് ശരീരഭാഗങ്ങളെ താലോലിക്കുമ്പോള്‍ ഈ പ്രദേശത്തെ മാംസപേശികള്‍ അവള്‍ താളത്തില്‍ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ രതിമൂര്‍ച്ഛ ഉടന്‍ ഉണ്ടാകുമെന്നറിയുക. കേളിയാടുമ്പോള്‍ മെല്ലെ വേണം ചെയ്യാന്‍. ഇങ്ങനെ ചെയ്ത ശേഷം അവളെ വികാരാവേശത്തോടെ ചുംബിക്കുക. അവള്‍ രതിമൂര്‍ച്ഛയിലേക്കെത്തും.
കിടപ്പ് മുറി നല്ല വൃത്തിയായി അലങ്കരിക്കണം. കേളി തുടങ്ങും മുമ്പ് മധുരമായ സംഗീതം ഒഴുകിവരാന്‍ തക്കവണ്ണം സി ഡിയോ മറ്റോ ഇടുക. അല്‍പം അശ്‌ളീല സംഭാഷണമൊക്കെയാകാം. അവളെ എന്ത് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് കേള്‍പ്പിക്കുക. ഇത് അവളെ ഉത്തേജിതയാക്കും. അവളുടെ താത്പര്യങ്ങള്‍ മനസിലാക്കി ലീലയാടാം.
ഓരോ സ്ത്രീയും വ്യത്യസ്തയാണ്. അതിനാല്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താത്പര്യങ്ങള്‍ ഉണ്ടാകും. അവള്‍ക്ക് കൂടുതല്‍ താത്പര്യമുള്ള ശരീരഭാഗങ്ങളയോല്‍ സ്പര്‍ശന സുഖം നല്‍കാന്‍ പുരുഷന് കഴിയണം.ലൈംഗികക്രിയ ചെയ്യുമ്പോള്‍ അവളുടെ ഞരക്കങ്ങള്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ മനസിലാക്കുക. അവള്‍ സ്പര്‍ശനം ആഗ്രഹിക്കുന്ന ശരീരഭാഗങ്ങള്‍ ചോദിച്ച് മനസിലാക്കുക. ഇത് അവളെ നിങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കും.
Key Words: World, Sex, Couples, Preparation, Change, Love, Stories, Reading, Rain, Satisfaction
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.