12 വര്‍ഷമായി ബിയര്‍ ടാങ്കുകളില്‍ മൂത്രമൊഴിക്കുന്നുവെന്ന് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍: സോഷ്യല്‍ മീഡിയയെയും ബിയര്‍ പ്രേമികളെയും ഇളക്കിമറിച്ച വാര്‍ത്തയ്ക്ക് പിന്നിലെ സത്യം
Jul 3, 2020, 14:45 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 03.07.2020) ബിയര്‍ ടാങ്കുകളില്‍ മൂത്രമൊഴിക്കാറുണ്ടെന്ന ബിയര്‍ കമ്പനി ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ വിവാദമായി. ലോകത്തിലെ പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ ബഡ്വൈസര്‍ കമ്പനിയുടെ ജീവനക്കാരനാണ് ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിയത്. ഫൂളിഷ് ഹ്യൂമര്‍ എന്ന പേജ് ആണ് ബഡ്വൈസര്‍ ജീവനക്കാരനായ വാള്‍ട്ടര്‍ പവലിന്റെ പേരില്‍ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത്. 12 വര്‍ഷമായി ബിയര്‍ ടാങ്കില്‍ താന്‍ മൂത്രമൊഴിക്കാറുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ബിയര്‍ കാനിലേക്ക് നിറയ്ക്കുന്നതിന് മുന്‍പാണ് ഇക്കാര്യം ചെയ്തിരുന്നതെന്നും 34 കാരന്‍ പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച വാര്‍ത്ത പ്രചരിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ഇളകി മറിഞ്ഞു. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. ആളുകളെ രസിപ്പിക്കാനുള്ള ഹാസ്യപേജിലാണ് ജീവനക്കാരന്റേത് എന്ന പേരില്‍ റിപ്പോര്‍ട്ട് വന്നത്.#Budweiser Employees Admits Mixing Pee in the beer.— Shubham Bhatt (@Shubharcasm) July 2, 2020
Non Drinkers to Drinkers : pic.twitter.com/r6LeuG5X8e
സംഭവം കൈവിട്ടുപോയതോടെ വിശദീകരണവുമായി പ്രസാധകര്‍ തന്നെ രംഗത്തെത്തി. 'ഫൂളിഷ് ഹ്യൂമറില്‍ വന്നത് സങ്കല്‍പ കഥയാണ്. ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വെബ്‌സൈറ്റ് പിന്നീട് അറിയിച്ചു.No one #Budweiser 's employees after completing their working shift - pic.twitter.com/GOKQnmlJ8T— Pihu (@PritiMhatre6) July 2, 2020
— Maybe Insane? (@HumourwalaHuman) July 2, 2020Keywords: News, World, Washington, Fake, Social Network, Entertainment, Employee reveals that he has been urinating on beer tanks for 12 years: the truth behind the news
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

