ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി സ്‌പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചു; ഇത് ചരിത്ര നിമിഷം

 


ADVERTISEMENT

ഫ് ളോറിഡ: (www.kvartha.com 07.02.2018) ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി, സ്‌പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചു. യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ട് 3.15ന് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ) ഫ് ളോറിഡയിലെ സ് പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ടെസ്‌ല കാറും വഹിച്ചായിരുന്നു ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം. 27 എഞ്ചിനുകള്‍ വിക്ഷേപണത്തിന് ഉപയോഗിച്ചു.

ഭീമന്‍ റോക്കറ്റിന്റെ വിക്ഷേപണത്തോടെ 2004ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കാര്‍ഡ് ആണ് തകര്‍ന്നത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്.

 ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി സ്‌പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചു; ഇത് ചരിത്ര നിമിഷം

ഒരുപാട് ഉപഗ്രങ്ങള്‍ ഒന്നിച്ച് ഭ്രമണ പഥത്തിലെത്തിക്കാമെന്നതാണ് ഫാല്‍ക്കണ്‍ ഹെവിയുടെ പ്രാധാന സവിശേഷത. വ്യാഴം, ശനി, പോലുള്ള ഗ്രഹങ്ങളിലേക്ക് ഭാരമേറിയ ദൂരദര്‍ശിനികള്‍ ബഹിരാകാശത്തെത്തിക്കാനും ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ ശേഷി പ്രയോജനപ്പെടുത്താം.

പുനരുപയോഗത്തിനു സാധിക്കുന്ന മൂന്നു ഭാഗങ്ങളും റോക്കറ്റിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. ഇതു ഭൂമിയിലേക്ക് തിരിച്ചിറക്കിയതും ഫാല്‍ക്കണ്‍ ഹെവിയുടെ വന്‍ വിജയമായി കരുതുന്നു. 18 ബോയിങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജമാണ് ഈ കൂറ്റന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനിടെ എരിഞ്ഞു തീര്‍ന്നത്. 63,500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്.

2002 ല്‍ ആണ് എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്കുള്ള ചരക്കു നീക്കമാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ ദൗത്യമാണ് ഫാല്‍ക്കണ്‍ ഹെവി പൂര്‍ത്തിയാക്കിയത്.

അതേസമയം, ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്തെത്തുന്നതിനു മുന്‍പു തന്നെ ദൗത്യം പൂര്‍ത്തിയായ രണ്ട് ബൂസ്റ്റര്‍ റോക്കറ്റുകള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങി. കേപ് കാനവരലില്‍ സജ്ജീകരിച്ച തിരിച്ചിറങ്ങല്‍ സ്ഥലത്തേക്കു തന്നെയാണ് ഇവ മടങ്ങിയെത്തിയത്. കാര്‍ വഹിച്ച ഭാഗം റോക്കറ്റിന്റെ പ്രധാനഭാഗത്തു നിന്നും വേര്‍പെട്ട് ഭൂമിയിലേക്ക് തിരിച്ചുവന്നു. പസഫിക് സമുദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച ഭാഗത്താണ് എലോണ്‍ മസ്‌കിന്റെ കാര്‍ ഉള്‍പ്പെടുത്തിയ ഭാഗം തിരിച്ചിറങ്ങിയത്.

Keywords: Elon Musk's Falcon Heavy rocket launches successfully, America, Record, Technology, Vehicles, Car, Satelite, World.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia