Twitter | ജോലി വേണോ പുറത്തുപോകണോ! ഒരൊറ്റ ചോദ്യത്തിന് വൈകീട്ട് 5 മണിക്കുള്ളില്‍ ഉത്തരം നല്‍കാന്‍ നിര്‍ദേശം; ട്വിറ്റര്‍ ജീവനക്കാരെ വിറപ്പിച്ച് എലോണ്‍ മസ്‌കിന്റെ പുതിയ ഇമെയില്‍
Nov 17, 2022, 11:28 IST
സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.com) ആയിരക്കണക്കിന് ജീവനക്കാരെ ട്വിറ്ററില്‍ നിന്ന് ഒറ്റയടിക്ക് പുറത്താക്കിയ ശേഷം, എലോണ്‍ മസ്‌ക് ബാക്കിയുള്ള ജീവനക്കാര്‍ക്ക് മറ്റൊരു ഇ-മെയില്‍ അയച്ചു. വ്യാഴാഴ്ച വൈകുന്നേരം വരെ കമ്പനിയുടെ ഭാഗമായി തുടരാന്‍ ജീവനക്കാരെ മസ്‌ക് അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കണമെന്നാണ് നിര്‍ദേശം. 'ട്വിറ്റര്‍ 2.0' വിജയകരമാക്കാന്‍ ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ എഴുതി. കൂടാതെ, വിജയത്തിനായി, ഒരാള്‍ മണിക്കൂറുകളോളം അധ്വാനിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്റര്‍ കൂടുതലും എന്‍ജിനീയറിങ് അധിഷ്ഠിതമാകുമെന്നും ടീമിലെ ഭൂരിഭാഗം ജീവനക്കാരും 'കോഡിങ്' ആയിരിക്കുമെന്നും മസ്‌ക് ഇ-മെയിലില്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനം 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് ശേഷം മസ്‌ക് നിരവധി ജീവനക്കാര്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചിരുന്നു. ഇപ്പോള്‍ ചില കരാര്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്.
ഒരൊറ്റ ചോദ്യം
'പുതിയ ട്വിറ്ററിന്റെ' ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ', എന്ന ഒരൊറ്റ ചോദ്യമാണ് മസ്‌ക് ജീവനക്കാരോട് ഇമെയിലില്‍ ചോദിച്ചിട്ടുള്ളത്. തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇമെയിലില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ 'അതെ' എന്ന് ക്ലിക്ക് ചെയ്യണമെന്നാണ് നിര്‍ദേശം. ലിങ്കിനോട് പ്രതികരിക്കാന്‍ ജീവനക്കാര്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ സമയമുണ്ട്. പ്രതികരിക്കാത്ത ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കും.
'നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും, ട്വിറ്റര്‍ വിജയിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി' എന്ന് മസ്‌ക് ഇമെയിലില്‍ വ്യക്തമാക്കി. നേരത്തെ, ആഴ്ചയില്‍ 40 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യാന്‍ മസ്‌ക് ട്വിറ്റര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. അതേസമയം ട്വിറ്റര്‍ ജീവനക്കാരില്‍ പലരും മസ്‌കിന്റെ ഇമൈലിനോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ഉപദേശത്തിനായി അഭിഭാഷകരെ സമീപിച്ചതായും വിവരമുണ്ട്.

Keywords: Latest-News, World, America, Top-Headlines, Twitter, Social-Media, Email, Business, Business Man, Job, Controversy, Elon Musk, Elon Musk's Email To Twitter Staff Asks Them To Answer a Single Question.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.