Change of Name | ഇലോന്‍ മസ്‌കിന്റെ മകള്‍ പേര് മാറ്റാന്‍ അപേക്ഷ നല്‍കി: അച്ഛനുമായി 'ഇനി ഒരു ബന്ധം പുലര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'; കാരണം ഇത്
Jun 21, 2022, 13:28 IST
വാഷിംഗ്ടന്‍: (www.kvartha.com) ഇലോണ്‍ മസ്‌കിന്റെ മക്കളില്‍ ഒരാള്‍ തന്റെ പേരിനൊപ്പമുള്ള അച്ഛന്റെ നാമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി റിപോര്‍ട്. പുരുഷനായി ജനിച്ച സേവ്യര്‍ അലക്സാന്‍ഡര്‍ മസ്‌ക്, ഒരു സ്ത്രീയെന്ന നിലയില്‍ പുതിയ പേര് സ്വീകരിക്കുന്നതിനായി അപേക്ഷ നല്‍കി.
മുമ്പ് സേവ്യര്‍ മസ്‌ക് എന്നറിയപ്പെട്ടിരുന്ന ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ് മകള്‍, ഏപ്രിലില്‍ തന്റെ 18-ാം ജന്മദിനത്തിന് ഒരു ദിവസം കഴിഞ്ഞ് തന്റെ പേര് വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന് മാറ്റാന്‍ ലോസ് ഏയ്ഞ്ചല്‍സിലെ തദ്ദേശ സ്ഥാപനത്തില്‍ രേഖകള്‍ സമര്‍പിച്ചതായി ടിഎംഇസഡ് റിപോര്‍ട് ചെയ്തു.
പേര് മാറ്റാനുള്ള കാരണമായി 'ലിംഗ സ്വത്വവും ഞാന്‍ ഇനി എന്റെ ജീവശാസ്ത്രപരമായ പിതാവിനൊപ്പം ജീവിക്കുകയോ ഏതെങ്കിലും തരത്തിലോ രൂപത്തിലോ ബന്ധപ്പെടാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല' എന്നുമാണ് രേഖകളില്‍ പറയുന്നത്.
വിവിയന്‍ തന്റെ അമ്മ ജസ്റ്റിന്റെ അവസാന നാമമായ 'വില്‍സണ്‍' എന്ന പേര് സ്വീകരിക്കുകയാണ്. മസ്‌കിന്റെ കുടുംബപ്പേര് ഉപേക്ഷിക്കുകയും. ജസ്റ്റിന്‍ വില്‍സണും ഇലോന്‍ മസ്‌കും 2000 മുതല്‍ 2008 വരെ ദമ്പതികളായിരുന്നു. അവരുടെ ആദ്യ മകന്‍ നെവാഡ 2002 ല്‍ ജനിച്ചു, 10 ആഴ്ച പ്രായമുള്ളപ്പോള്‍ സഡന്‍ ഇന്‍ഫന്റ് ഡെത് സിന്‍ഡ്രോം ബാധിച്ച് മരിച്ചു. 2004 ല്‍ ജനിച്ച വിവിയനും അവളുടെ ഇരട്ടകളായ ഗ്രിഫിനും ടെസ്ല മേധാവിയുടെ ഏഴ് മക്കളില്‍ മൂത്തവരാണ്.
'ഇലോണോ വിവിയനോ അവരുടെ ബന്ധത്തെക്കുറിച്ചോ അവളുടെ ലിംഗ പരിവര്‍ത്തനത്തെക്കുറിച്ചോ മുമ്പ് പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല' എന്നും ടിഎംഇസഡ് റിപോര്‍ട് ചെയ്യുന്നു.
2020 ജൂലൈയില്‍ ഇലോന്‍ മസ്‌ക് 'സര്‍വനാമങ്ങള്‍ സക്' എന്ന് ട്വീറ്റ് ചെയ്തത് ശ്രദ്ധിക്കേണ്ടതാണ്. മാസങ്ങള്‍ക്ക് ശേഷം, ട്രാന്‍സ് റൈറ്റ്സിനെ പിന്തുണച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു, എന്നാല്‍ 'ഈ സര്‍വനാമങ്ങള്‍ ഒരു സൗന്ദര്യാത്മക പേടിസ്വപ്നമാണ്' എന്നും ചൂണ്ടിക്കാണിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.