Elon Musk | ട്വിറ്ററിലെ ബ്ലൂ ടിക് പുതിയ രൂപത്തില്‍; ഇനി ഗോള്‍ഡ്, ഗ്രേ, ബ്ലൂ ചെകുകള്‍; അടുത്തയാഴ്ച 'വെരിഫൈഡ്' ഫീചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മസ്‌ക്
Nov 25, 2022, 19:17 IST
സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com) നിര്‍ത്തിവച്ച ട്വിറ്ററിലെ വെരിഫൈഡ് ബ്ലൂ ടിക് സേവനം അടുത്തയാഴ്ച മുതല്‍ അവതരിപ്പിക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. എന്നാല്‍ താല്‍കാലികമായി മാത്രമാണ് സേവനം അവതരിപ്പിക്കുന്നതെന്നും മസ്‌ക് വ്യക്തമാക്കി. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് വെരിഫൈഡ് ഫീചര്‍ താല്‍കാലികമായി മസ്‌ക് നിര്‍ത്തിവെച്ചത്.
സെലിബ്രിറ്റികളാണോ അല്ലയോ എന്നത് പരിഗണിക്കാതെ കംപനികള്‍ക്ക് 'ഗോള്‍ഡ് ചെക്', സര്‍കാര്‍ അകൗണ്ടുകള്‍ക്ക് 'ഗ്രേ ചെക്', വ്യക്തികള്‍ക്ക് നിലവിലുള്ള നീല ചെക് എന്നിവ നല്‍കുമെന്ന് മസ്‌ക് പറഞ്ഞു. വ്യാജ അകൗണ്ടുകള്‍ക്ക് തടയിടാനാണ് ഇലോണ്‍ മസ്‌കിന്റെ ശ്രമം.
രാഷ്ട്രീയക്കാര്‍, പ്രശസ്ത വ്യക്തികള്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റ് പൊതു വ്യക്തികള്‍ എന്നിവരുടെ വെരിഫൈഡ് അകൗണ്ടുകള്‍ക്കായി മുമ്പ് നീല ചെക് മാര്‍ക് നല്‍കിയിരുന്നു. എന്നാല്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക് ബാഡ്ജിന് സബ്സ്‌ക്രിപ്ഷന്‍ ഏര്‍പെടുത്തുകയായിരുന്നു.
Keywords: Elon Musk: Twitter subscriptions coming next week, gold check for companies, grey for govts, America, News, Twitter, Social Media, Trending, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.