ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് റോക്കറ്റ് പദ്ധതി യുഎസ് വ്യോമസേന ഉപേക്ഷിച്ചു; പിന്നിൽ പാരിസ്ഥിതികവും രാഷ്ട്രീയവുമായ കാരണങ്ങൾ

 
Elon Musk, CEO of SpaceX and US President, Donald Trump
Elon Musk, CEO of SpaceX and US President, Donald Trump

Image Credit: Facebook/ Donald Trump

● ജോൺസ്റ്റൺ അറ്റോൾ വന്യജീവിസങ്കേതം പരീക്ഷണസ്ഥലമായിരുന്നു.
● കടൽപ്പക്ഷികൾക്ക് ഭീഷണിയാകുമെന്നായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.
● പരിസ്ഥിതി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിന്മാറി.
● ട്രംപ്-മസ്ക് ഭിന്നതയും പദ്ധതി റദ്ദാക്കാൻ കാരണമായെന്ന് സൂചന.
● റോക്കറ്റ് പരീക്ഷണത്തിനായി പുതിയ കേന്ദ്രങ്ങൾ തേടുന്നു.

വാഷിങ്ടൺ: (KVARTHA) ഇലോൺ മസ്കിൻ്റെ സ്പേസ് എക്‌സുമായി ചേർന്ന് യുഎസ് വ്യോമസേന നടപ്പാക്കാൻ ഒരുങ്ങിയ ഹൈപ്പർസോണിക് റോക്കറ്റ് പരീക്ഷണം ഉപേക്ഷിച്ചു. പസഫിക് സമുദ്രത്തിലെ ജോൺസ്റ്റൺ അറ്റോൾ എന്ന വന്യജീവിസങ്കേതത്തിൽ വെച്ചായിരുന്നു റോക്കറ്റിൻ്റെ പരീക്ഷണ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ പദ്ധതിയിൽ നിന്ന് പിന്മാറാൻ വ്യോമസേന തീരുമാനിച്ചതായി യുഎസ് സൈന്യത്തിന്റെ സ്വതന്ത്ര പ്രസിദ്ധീകരണമായ സ്റ്റാർസ് ആൻഡ് സ്ട്രൈപ്‌സ് റിപ്പോർട്ട് ചെയ്യുന്നു.


പരിസ്ഥിതി പ്രവർത്തകരുടെയും ജൈവശാസ്ത്രജ്ഞരുടെയും കടുത്ത ആശങ്കകളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. വന്യജീവിസങ്കേതത്തിലെ നിരവധി കടൽപ്പക്ഷികൾക്ക് റോക്കറ്റ് വിക്ഷേപണം ഭീഷണിയാകുമെന്നായിരുന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്താൻ വ്യോമസേന ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, പരിസ്ഥിതി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. നിലവിൽ, സ്പേസ് എക്‌സ് വികസിപ്പിച്ച വാണിജ്യ റോക്കറ്റുകൾ ഉൾപ്പെടെ വിക്ഷേപിക്കാൻ കഴിയുന്ന പുതിയ കേന്ദ്രങ്ങൾക്കായുള്ള തിരച്ചിലിലാണ് യുഎസ് വ്യോമസേന.

ട്രംപ്-മസ്ക് ഭിന്നതയും റദ്ദാക്കലിന് പിന്നിൽ? 

സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കുമായി യാതൊരു ബന്ധവുമില്ലെന്ന് യുഎസ് ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും, ഈ റദ്ദാക്കലിന് പിന്നിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മസ്കും തമ്മിലുള്ള ഭിന്നതയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അടുത്തിടെ ഇലോൺ മസ്ക് തൻ്റെ പുതിയ പാർട്ടിയായ 'അമേരിക്ക പാർട്ടി' പ്രഖ്യാപിച്ചിരുന്നു. ട്രംപുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു മസ്കിൻ്റെ ഈ രാഷ്ട്രീയ പ്രവേശനം. സ്വാതന്ത്ര്യം തിരികെ കൊണ്ടുവരുന്നതിനാണ് പാർട്ടി രൂപീകരിച്ചതെന്ന് മസ്ക് എക്‌സിലൂടെ അറിയിച്ചു.


മസ്കിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി മസ്ക് സമനില തെറ്റിയവരെ പോലെയാണ് പെരുമാറുന്നതെന്നും, അമേരിക്കയിൽ മൂന്നാം രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ മസ്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പരിഹസിച്ചു. ഇത് അവർക്ക് തടസങ്ങളും കുഴപ്പങ്ങളും മാത്രമേ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നും, ഇത് അവർക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ രാഷ്ട്രീയ ഭിന്നതകളും റോക്കറ്റ് പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് സൂചനകൾ. റോക്കറ്റ് പരീക്ഷണത്തിനായി പുതിയ കേന്ദ്രങ്ങൾ യുഎസ് വ്യോമസേന അന്വേഷിച്ചുവരികയാണ്.

ഇലോൺ മസ്കിന്റെ പദ്ധതി റദ്ദാക്കിയതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? കമന്റ് ചെയ്യുക.


Article Summary: US Air Force halts SpaceX rocket project due to environmental and political issues.

#SpaceX, #ElonMusk, #USAirForce, #Rocketry, #Environment, #Politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia