SWISS-TOWER 24/07/2023

Elon Musk | ലോകത്തെ അമ്പരപ്പിച്ച് വീണ്ടും പുതിയ പ്രസ്താവനയുമായി ഇലോണ്‍ മസ്‌ക്; ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുന്നുവെന്നും ഇനി എല്ലാം എക്‌സിലൂടെ മാത്രമെന്നും പ്രഖ്യാപനം

 


യു എസ്: (KVARTHA) ലോകത്തെ അമ്പരപ്പിച്ച് വീണ്ടും പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കയാണ് സമൂഹ മാധ്യമ സേവനമായ എക്സിന്റെയും ടെസ് ലയുടെയും സ്പേസ് എക്സിന്റേയുമെല്ലാം ഉടമയായ ഇലോണ്‍ മസ്‌ക്. മാസങ്ങള്‍ക്കുള്ളില്‍ താന്‍ തന്റെ ഫോണ്‍ നമ്പര്‍ ഒഴിവാക്കുമെന്നും ഇനി മുതല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കും ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നുമാണ് മസ്‌ക് ഇത്തവണ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റിലാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.

Elon Musk | ലോകത്തെ അമ്പരപ്പിച്ച് വീണ്ടും പുതിയ പ്രസ്താവനയുമായി ഇലോണ്‍ മസ്‌ക്; ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുന്നുവെന്നും ഇനി എല്ലാം എക്‌സിലൂടെ മാത്രമെന്നും പ്രഖ്യാപനം

പേര് മാറ്റത്തിന് പിന്നാലെ എക്സില്‍ വന്ന വിവിധ ഫീചറുകള്‍ക്കൊപ്പമാണ് വീഡിയോ ഓഡിയോ കോള്‍ സൗകര്യവും അടുത്തിടെ അവതരിപ്പിച്ചത്. ഈ ഫീചര്‍ ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകള്‍ വേണ്ട. മാത്രമല്ല, ഐഒഎസിലും ആന്‍ഡ്രോയിഡിലും പേഴ്സണല്‍ കംപ്യൂടറുകളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം.

എക്സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീചറുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള നീക്കമാണ് മസ്‌കിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് എക്സില്‍ ഈ ഫീചറുകള്‍ അവതരിപ്പിച്ചത്. എക്സിനെ ഒരു 'എവരിതിങ് ആപ്' എന്ന നിലയില്‍ പ്രചാരം നല്‍കുകയാണ് ഇതിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ലഭിക്കുന്ന ഒരു സൂപര്‍ ആപ്/എവരിതിങ് ആപ് എന്ന നിലയിലേക്ക് എക്സിനെ മാറ്റിയെടുക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.

Keywords: Elon Musk Says Will Discontinue His Phone Number, Use 'X' For Calls, US, News, Business Man, Social Media, X Platform, Elon Musk, Social Media, Discontinue Phone Number, World News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia