Brain Implant | ഇലോൺ മസ്‌കിന്റെ 'മസ്തിഷ്ക ചിപ്പ്'; തലച്ചോറിൻ്റെയും നാഡീവ്യവസ്ഥയുടെയും തകരാറുകൾ നേരിടുന്നവർക്ക് തുണയാകും; ഫോൺ-കംപ്യൂട്ടർ ചിന്തിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കും; എന്താണ് 'ടെലിപതി'യുടെ നേട്ടങ്ങൾ?

 


ന്യൂഡെൽഹി: (KVARTHA) ടെസ്‌ലയുടെയും എക്‌സിൻ്റെയും ഉടമ ഇലോൺ മസ്‌കിൻ്റെ പുതിയ കമ്പനിയായ ന്യൂറലിങ്ക് വിസ്മയിപ്പിക്കുന്ന പ്രവൃത്തി തലച്ചോറിൻ്റെയും നാഡീവ്യവസ്ഥയുടെയും തകരാറുകൾ നേരിടുന്നവർക്ക് തുണയാകും. ന്യൂറലിങ്ക് ആദ്യമായി മനുഷ്യൻ്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചതായി നേരത്തെ ഇലോൺ മസ്‌ക് അറിയിച്ചിരുന്നു. 2016-ൽ സ്ഥാപിതമായ ന്യൂറോ ടെക്‌നോളജി കമ്പനിയുടെ ലക്ഷ്യം തലച്ചോറിനും കമ്പ്യൂട്ടറിനുമിടയിൽ നേരിട്ടുള്ള ആശയവിനിമയ ചാനൽ സൃഷ്ടിക്കുക എന്നതാണ്. നടപടിക്രമത്തിന് ശേഷം രോഗി സുഖം പ്രാപിക്കുന്നതായി റിപ്പോർട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ രോഗികളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ സഹായിക്കുമെന്നും മസ്‌ക് വിശദീകരിച്ചു.
    
Brain Implant | ഇലോൺ മസ്‌കിന്റെ 'മസ്തിഷ്ക ചിപ്പ്'; തലച്ചോറിൻ്റെയും നാഡീവ്യവസ്ഥയുടെയും തകരാറുകൾ നേരിടുന്നവർക്ക് തുണയാകും; ഫോൺ-കംപ്യൂട്ടർ ചിന്തിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കും; എന്താണ് 'ടെലിപതി'യുടെ നേട്ടങ്ങൾ?

എന്താണ് 'ടെലിപതി'യുടെ നേട്ടങ്ങൾ?

ടെലിപതി എന്നാണ് ചിപ്പിന്റെ പേര്. പക്ഷാഘാതം, അന്ധത തുടങ്ങി പല ഗുരുതരമായ അവസ്ഥകളെയും അഭിമുഖീകരിക്കാൻ കഴിവുള്ളതാണ് മസ്തിഷ്ക ചിപ്പ്. ഇതിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി 2019 മുതൽ മസ്ക് ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ യു.‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡി‌എ) ന്യൂറലിങ്കിന് മനുഷ്യരിൽ ചിപ്പ് പരീക്ഷിക്കാനുള്ള അനുമതിയും നൽകി. ന്യൂറലിങ്കിന്റെ ചിപ്പ് സ്പൈനൽ കോഡിൽ ഘടിപ്പിച്ചാൽ, നമുക്ക് 'അവഞ്ചേഴ്‌സിൽ ഒരാളായി' മാറാൻ കഴിഞ്ഞേക്കുമെന്നാണ് മസ്‌ക് ഒരിക്കൽ അഭിപ്രായപ്പെട്ടത്.

Brain Implant | ഇലോൺ മസ്‌കിന്റെ 'മസ്തിഷ്ക ചിപ്പ്'; തലച്ചോറിൻ്റെയും നാഡീവ്യവസ്ഥയുടെയും തകരാറുകൾ നേരിടുന്നവർക്ക് തുണയാകും; ഫോൺ-കംപ്യൂട്ടർ ചിന്തിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കും; എന്താണ് 'ടെലിപതി'യുടെ നേട്ടങ്ങൾ?

മനുഷ്യ മസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന കമ്പനിയാണ് ന്യൂറലിങ്ക്. കാലിഫോർണിയ ആസ്ഥാനമായാണ് ന്യൂറലിങ്കിന്റെ പ്രവർത്തനം. ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഉള്ളവരുടെ ജീവിതം എളുപ്പമാക്കുകയാണ് ചിപ്പിന്റെ ലക്ഷ്യമെന്ന് ന്യൂറലിങ്ക് പറയുന്നു.

ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യ മസ്തിഷ്കം പോലെ ചിപ്പ് പ്രവർത്തിക്കും. ഫോണുകൾ, കമ്പ്യൂട്ടറുകൾ, അല്ലെങ്കിൽ ഏത് ഉപകരണത്തിന്റെയും സഹായത്തോടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയും. തലച്ചോറിൻ്റെയും നാഡീവ്യവസ്ഥയുടെയും തകരാറുകൾ നേരിടുന്ന ആളുകൾക്ക് ഇത് ഉപയോഗിക്കാം. ലളിതമായി പറഞ്ഞാൽ, ശരീരത്തിലെ മറ്റ് പല അവയവങ്ങളുടെയും പ്രവർത്തനം നിലച്ചാൽ മാറ്റിവയ്ക്കുന്നത് പോലെ, ഇത് ഒരു പരിധിവരെ തലച്ചോറിൻ്റെ ട്രാൻസ്പ്ലാൻറ് ആണെന്ന് പറയാം.

Keywords: Brain Implant, Neuralink, Elon Musk, New Delhi, Tesla, X, Telepathy, Brain Chip, Smartphones, Technology, Technology News, US Food and Drug Administration, Elon Musk Says Neuralink's First Human Brain Implant Successful, Patient 'Recovering Well'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia