Elon Musk | ആഴ്ചയില്‍ എല്ലാ ദിവസവും 12 മണിക്കൂര്‍ ജോലി, എതിര്‍ക്കുന്നവരെ പിരിച്ചുവിടുമെന്ന് ഭീഷണി; അധിക വേതനമോ, അവധിയോ ആവശ്യപ്പെടാന്‍ പാടില്ല; ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന മസ്‌കിന്റെ പ്രഖ്യാപനം തിരിച്ചടിയായത് ജീവനക്കാര്‍ക്ക്

 


ന്യൂയോര്‍ക്: (www.kvartha.com) ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ട്വിറ്റര്‍ ഏറ്റെടുത്ത മസ്‌ക് തന്റെ സ്വതസിദ്ധമായ ശൈലി അവിടെയും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്നു വേണം കരുതാന്‍. തന്റെ രീതികളോട് ഇണങ്ങുന്നവര്‍മാത്രം കംപനിയില്‍ നിന്നാല്‍ മതിയെന്ന താല്‍പര്യമാണ് മസ്‌കിനുള്ളതെന്ന് വ്യക്തമാക്കുന്ന നടപടികളാണ് അദ്ദേഹം തന്റെ ജീവനക്കാരോട് സ്വീകരിച്ചുവരുന്നത്.

Elon Musk | ആഴ്ചയില്‍ എല്ലാ ദിവസവും 12 മണിക്കൂര്‍ ജോലി, എതിര്‍ക്കുന്നവരെ പിരിച്ചുവിടുമെന്ന് ഭീഷണി; അധിക വേതനമോ, അവധിയോ ആവശ്യപ്പെടാന്‍ പാടില്ല; ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന മസ്‌കിന്റെ പ്രഖ്യാപനം തിരിച്ചടിയായത് ജീവനക്കാര്‍ക്ക്

ആഴ്ചയില്‍ എല്ലാ ദിവസവും ജോലിക്ക് വരാനും പ്രതിദിനം 12 മണിക്കൂര്‍ നേരം ജോലി ചെയ്യാനും ജീവനക്കാരോട് അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണ്. അതിന് സാധിക്കാത്തവരെ പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു.

ട്വിറ്റര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അധിക സമയം ജോലി ചെയ്യാനാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ബന്ധപ്പെട്ട മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചില ജീവനക്കാര്‍ക്ക് മാത്രമാണ് ജോലിസമയം വര്‍ധിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.

ട്വിറ്ററിലെ വെരിഫികേഷന്‍ പ്രക്രിയയില്‍ മാറ്റം കൊണ്ടുവരാനും ബ്ലൂ ടിക് ഉള്‍പെടെയുള്ള വെരിഫികേഷന്‍ നടപടിക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്രതിമാസ വരിസംഖ്യ പിരിക്കാനുമുള്ള സംവിധാനം ഏര്‍പെടുത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മസ്‌ക് പ്രഖ്യാപിച്ചത്. ഈ സംവിധാനം ഒരുക്കാന്‍ നവംബര്‍ ഏഴ് വരെയാണ് ജീവനക്കാര്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും മസ്‌കിന്റെ ഭീഷണി ഉണ്ട്. മറ്റ് ജോലികള്‍ക്കും നവംബര്‍ ആദ്യ ആഴ്ചകള്‍ തന്നെയാണ് സമയ പരിധിയിയായി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

അധിക സമയം ജോലി ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും അതിന് പണം ആവശ്യപ്പെടാനോ, അധിക സമയ ജോലിക്ക് പകരം ഒഴിവ് സമയം അനുവദിക്കാനോ ജോലി സുരക്ഷ സംബന്ധിച്ചു സംസാരിക്കാനോ ജീവനക്കാര്‍ക്ക് അനുവാദമില്ല. എതിര്‍പ്പുകള്‍ നേരിടാന്‍ 50 ശതമാനം പേരെയും പിരിച്ചുവിടുമെന്ന ഭീഷണി മസ്‌ക് മുഴക്കുന്നുണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

Keywords: Elon Musk new rule for Twitter employees: Work 12 hours a day, 7 days a week or get fired, New York, News, Twitter, Business, Holidays, World, Trending, Business Man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia