Elon Musk | ശൗചാലയത്തിൽ പോകുമ്പോഴും ജീവൻ കാക്കാൻ അംഗരക്ഷകർ! ഇലോൺ മസ്ക് കഴിയുന്നത് അതീവ സുരക്ഷാ വലയത്തിലെന്ന് റിപ്പോർട്ട്
Mar 7, 2023, 11:39 IST
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ട്വിറ്റർ മേധാവിയുമായ ഇലോൺ മസ്ക് കഴിയുന്നത് അതീവ സുരക്ഷാ വലയത്തിലെന്ന് റിപ്പോർട്ട്. ജീവൻ സംരക്ഷിക്കാൻ 24 മണിക്കൂറും അദ്ദേഹത്തിന് സുരക്ഷ ലഭിക്കുന്നു. അതിൽ അംഗരക്ഷകർ, സ്വകാര്യ സുരക്ഷാ ഗാർഡുകൾ തുടങ്ങിയവർ ഉൾപ്പെടുന്നു. ശൗചാലയം ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും അംഗരക്ഷകർ മസ്കിനെ പിന്തുടരുന്നുവെന്ന് ട്വിറ്ററിൽ ജോലി ചെയ്യുന്ന ഒരു എൻജിനീയറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
ട്വിറ്റർ ഓഫീസിൽ ജോലി ചെയ്യുമ്പോഴും ഇലോൺ മസ്ക് തന്റെ അംഗരക്ഷകരാൽ വലയം ചെയ്യപെട്ടാണുള്ളത്. രണ്ട് അംഗരക്ഷകരെങ്കിലും ഓഫീസിലെ ശുചിമുറിയിലേക്ക് മസ്കിനെ പിന്തുടരുന്ന തരത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വളരെ കർശനമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹോളിവുഡ് സിനിമകൾ അംഗരക്ഷകരെ എങ്ങനെ ചിത്രീകരിക്കുന്നുവോ അതുപോലെ തന്നെ തടിച്ചതും ഉയരമുള്ളവരുമായ അംഗരക്ഷകരാണ് മസ്കിനും ഉള്ളതെന്നാണ് പറയുന്നത്.
സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്ത് പോലും അംഗരക്ഷകരാൽ ചുറ്റപ്പെട്ട മസ്കിനെ കാണുമ്പോൾ ട്വിറ്റർ മേധാവിക്ക് കമ്പനിയിലെ ജീവനക്കാരുമായി വിശ്വാസ പ്രശ്നങ്ങളുണ്ടെന്നും കെട്ടിടത്തിന് ചുറ്റും നടക്കുമ്പോൾ പോലും തന്റെ ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എൻജിനീയർ പറയുന്നു. വലിയ വ്യക്തികൾക്ക് കനത്ത സുരക്ഷയൊരുക്കുന്നത് പുതിയ കാര്യമല്ലെങ്കിലും മസ്ക് പോകുന്നിടത്തെല്ലാം അംഗരക്ഷകർ പിന്തുടരുന്നത് തങ്ങൾ കാണുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
Keywords: Washington, World, News, Twitter, BBC, Report, Office, Job, Hollywood, Cinema, Top-Headlines, Bodyguards, private security guards, Elon Musk Has Bodyguards Follow Him Everywhere at Twitter Headquarters Including Bathroom: Report.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.