SWISS-TOWER 24/07/2023

ഒന്നിച്ചുള്ള 3 വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുന്നതായി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും കനേഡിയന്‍ സംഗീതജ്ഞ ഗ്രിംസും; വേര്‍പിരിയുന്നത് മകള്‍ പിറന്നതിന് പിന്നാലെ

 


ADVERTISEMENT


ന്യൂയോര്‍ക്: (www.kvartha.com 14.03.2022) ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും കനേഡിയന്‍ സംഗീതജ്ഞ ഗ്രിംസും മൂന്ന് വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെയാണ് ഇരുവരും ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചത്.
Aster mims 04/11/2022

2018 മുതലാണ് ഇലോണ്‍ മസ്‌കും ഗ്രിംസും ഡേറ്റിങ് ആരംഭിക്കുന്നത്. 2021 സെപ്റ്റംബറില്‍ ഇരുവരും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഗ്രിംസ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് പിരിയുന്ന വിവരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഒന്നിച്ചുള്ള 3 വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുന്നതായി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും കനേഡിയന്‍ സംഗീതജ്ഞ ഗ്രിംസും; വേര്‍പിരിയുന്നത് മകള്‍ പിറന്നതിന് പിന്നാലെ


താനും മസ്‌കും വീണ്ടും പിരിയുകയാണെന്നും എന്നാല്‍ മസ്‌ക് തന്റെ ഉറ്റസുഹൃത്തും കാമുകനുമായി തുടരുമെന്നും ഗ്രിംസ് ട്വിറ്ററില്‍ കുറിച്ചു. സുസ്ഥിര ഊര്‍ജത്തെക്കുറിച്ചുള്ള മിഷനിലേക്ക് തന്റെ കലയെയും ജീവിതത്തെയും സമര്‍പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ് ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ചത്. എക്‌സാ ഡാര്‍ക് സിഡെറേലെന്നാണ് മകള്‍ക്ക് പേര് നല്‍കിയത്. എക്‌സയെ കൂടാതെ X Æ A-Xii മസ്‌ക് എന്ന് പേരുള്ള ഒരു വയസുള്ള മകനും ദമ്പതിമാര്‍ക്കുണ്ട്.

Keywords:  News, World, New York, Divorce, Couples, Child, New Born Child, Business Man, Elon Musk and Grimes break up after welcoming daughter Exa Dark Sideræl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia