Assaulted | കെയര്‍ ഹോമിലെ അന്തേവാസിയായ വയോധിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാഞ്ചസ്റ്റര്‍: (www.kvartha.com) കെയര്‍ ഹോമിലെ അന്തേവാസിയായ വയോധിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍. ബ്രിടനിലെ മാഞ്ചസ്റ്ററിന് സമീപം ഓള്‍ഡ്ഹാമിലെ കെയര്‍ ഹോമിലെ അന്തേവാസിയായ വയോധികയാണ് പീഡനത്തിനിരയായത്. പുതുവര്‍ഷ ദിനത്തിന്റെ പുലര്‍ചെയാണ് സംഭവം.
Aster mims 04/11/2022

Assaulted | കെയര്‍ ഹോമിലെ അന്തേവാസിയായ വയോധിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഓള്‍ഡ്ഹാമിലെ കെയര്‍ ഹോം പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിനെ അധികൃതര്‍ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയപ്പോള്‍ ഗുരുതരമായ ലൈംഗിക അതിക്രമത്തിന് വിധേയയായ വയോധികയെ ആണ് കാണുന്നത്. തുടര്‍ന്ന് പൊലീസ് അവരെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായി മേല്‍വിലാസം ഇല്ലാത്ത ജെയ്ക് ആസ്ലി എന്ന് പേരുള്ള 21 വയസുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് എടുത്തു. ലൈംഗിക കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ ബോധപൂര്‍വം അതിക്രമിച്ച് കയറുക, മനഃപൂര്‍വമായി ലൈംഗിക കുറ്റകൃത്യം ചെയ്യുക, ആക്രമണം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ ടാംസൈഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

കെയര്‍ ഹോമിലെ മറ്റ് അന്തേവാസികള്‍ എല്ലാവരും സുരക്ഷിതരാണെന്നും സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കെയര്‍ ഹോമിലെ അന്തേവാസികളുടെ സുരക്ഷയാണ് മുഖ്യമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് സൂപ്രണ്ട് ഫിലിപ്പ് ഹച്ചിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Elderly woman assaulted at care home, police say, London, News, Molestation, Arrested, Police, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia