തന്റെ പ്രിയപ്പെട്ട ഡെലിവറി ബോയോട് സംസാരിക്കാന്‍ ആംഗ്യഭാഷ പഠിച്ചെടുത്ത് എട്ടുവയസ്സുകാരി; വീഡിയോ കാണാം

 


ADVERTISEMENT

യൂറോപ്പ്: (www.kvartha.com 11.07.2020) തന്റെ പ്രിയപ്പെട്ട ഡെലിവറി ബോയോട് സംസാരിക്കാന്‍ ആംഗ്യഭാഷ പഠിച്ചെടുത്ത് എട്ടുവയസ്സുകാരി. യുകെയിലെ ഒരു നഗരത്തിലാണ് സംഭവം. ഇവിടെ താമസിക്കുന്ന തലൂലയാണ് തന്റെ പ്രിയപ്പെട്ട ഡെലിവറി ബോയായ ടിം ജോസഫിനോട് സംസാരിക്കാന്‍ ആംഗ്യഭാഷ പഠിച്ചെടുത്തത്.

തന്റെ പ്രിയപ്പെട്ട ഡെലിവറി ബോയോട് സംസാരിക്കാന്‍ ആംഗ്യഭാഷ പഠിച്ചെടുത്ത് എട്ടുവയസ്സുകാരി; വീഡിയോ കാണാം

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ തലൂലയുടെ വീട്ടിലേക്കുള്ള പാഴ്സലുമായി വരുന്ന വാനിന്റെ ഡ്രൈവറാണ് ടിം. എന്നാല്‍ ഇയാള്‍ക്ക് കേള്‍വിശക്തിയില്ല. അതിനാല്‍ത്തന്നെ കണ്ടും ചിരിച്ചും കൈവീശിക്കാണിച്ചുമെല്ലാമാണ് ഇരുവരും സംസാരിച്ചിരുന്നത്. ഒരിക്കല്‍ തന്റെ സ്നേഹമറിയിക്കാന്‍ തലൂല ഒരു മഴവില്ലിന്റെ ചിത്രം വരച്ച് അതില്‍ താങ്ക്യൂ എന്നെഴുതി ടിമ്മിന് നല്‍കിയിരുന്നു. അയാള്‍ അത് സ്വീകരിച്ച് വാനിന് മുകളില്‍ ഒട്ടിക്കുകയുണ്ടായി.

എന്നാല്‍ കുഞ്ഞു തലൂലയ്ക്ക് ഇത്‌കൊണ്ട് മാത്രം മനസ്സ് നിറഞ്ഞില്ല. എങ്ങനെയെങ്കിലും ടിമ്മിനോട് സംസാരിക്കണമെന്ന ചിന്തയിലായി. അങ്ങനെയാണ് അവള്‍ ആംഗ്യഭാഷ പഠിക്കാന്‍ തീരുമാനിച്ചത്. ആദ്യം അല്‍പം ബുദ്ധിമുട്ടിയെങ്കിലും തല്‍ക്കാലം സംസാരിക്കാനുള്ള ചില വാക്യങ്ങള്‍ അവള്‍ പഠിച്ചെടുക്കുകയായിരുന്നു.
അടുത്ത തവണ ടിം വാനുമായി വന്നപ്പോള്‍ അവള്‍ അയാളോട് ആംഗ്യഭാഷയില്‍ ശുഭദിനം നേരുന്നു എന്ന് പറഞ്ഞു. ഇത് കണ്ട് ടിം ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് വളരെ സന്തോഷത്തോടെ അതിന് മറുപടി പറയുകയും ചെയ്യുന്ന വീഡിയോ തലൂലയുടെ അമ്മയായ അമി റോബര്‍ട്സ് പിന്നീട് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

കുട്ടികളുടെ നിഷ്‌കളങ്കമായ സ്‌നേഹം വിളിച്ചോതുന്ന ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരിക്കുന്നത്. നിരവധിപേര്‍ തലൂലയെയും ടിമ്മിനെയും അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സ്നേഹമുള്ള കമന്റുകൾ കണ്ട് താൻ സന്തോഷം കൊണ്ട് കരഞ്ഞതായി ടിം പറയുന്നു.

Keywords: World , News, Europe, Child, Girl, man, Study, Love, Friends, Mother, Twitter, Video, Viral, Eight-year-old girl learns sign language to speak to her favourite delivery man.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia