ഈജിപ്തില്‍ പ്രതിഷേധം കത്തുന്നു, ഏറ്റുമുട്ടലില്‍ 18 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ഈജിപ്തില്‍ പ്രതിഷേധം കത്തുന്നു, ഏറ്റുമുട്ടലില്‍ 18 പേര്‍ക്ക് പരിക്ക്
കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കൊട്ടാരത്തിന് മുന്നില്‍ തടിച്ചു കൂടിയ ആയിരങ്ങളുമായി പോലീസ് ഏറ്റുമുട്ടി. സുരക്ഷാവലയം ഭേദിച്ച് പ്രതിഷേധക്കാര്‍ കൊട്ടാരത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.അക്രമാസക്തരായ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു.

നിയമത്തിനതീതമായ അധികാരങ്ങള്‍ സ്വയം പ്രഖ്യാപിച്ചു പ്രസിഡന്റ് മുഹമ്മദ് മുര്‍സി കഴിഞ്ഞ മാസം 22നു പുറത്തിറക്കിയ ഉത്തരവിനെത്തുടര്‍ന്നാണ് ഈജിപ്തില്‍ പ്രതിഷേധം ആരംഭിച്ചത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി കരുതുന്നു.

Keywords:  Egypt, World, Egyptian protesters clash with police forces, Malayalam News, Kerala vartha, Cairo, Palace, King, March, President Mohamed Morsi.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia