EgyptAir | ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയര്‍ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്
Sep 24, 2023, 18:53 IST
ദമാം: (www.kvartha.com) ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയര്‍ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. കെയ്റോയില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ ബോയിങ് 737-800 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നിലത്തിറക്കിയത്. വിമാനം ദമാം എയര്‍പോര്‍ടില്‍ അടിയന്തരമായി ഇറക്കുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് പൈലറ്റ് അനുമതി തേടുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.
സംഭവസമയത്ത് 120 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈജിപ്ത് എയര്‍ കെയ്റോയില്‍ നിന്ന് ദമാമില്‍ അയച്ച മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ പിന്നീട് ദമാമില്‍ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോയി.

Keywords: Dammam: EgyptAir flight bound for Dubai makes emergency landing, Dammam, News, EgyptAir Flight, Technical Problem, Pilot, Passengers, Airport, Dubai, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.