കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

 


ADVERTISEMENT

കെയ്‌റോ: (www.kvartha.com 21.05.2016) പാരിസില്‍ നിന്ന് കെയ്‌റോയിലേക്ക് പറക്കുന്നതിനിടെ കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

56 യാത്രക്കാരും പത്ത് ജീവനക്കാരുമായി പുറപ്പെട്ട വിമാനം മെഡിറ്റനേറിയന്‍ കടലില്‍ വീണതായി സംശയിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന 65 യാത്രക്കാരും മരിച്ചതായി ഈജിപ്ത് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

അലക്‌സാന്‍ഡ്രിയയില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെ കടലിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട യാത്രക്കാരിലേറയും ഈജിപ്തുകാരും ഫ്രഞ്ചുകാരുമാണ്. ഏഴുമാസം മുന്‍പ് ഈജിപ്തില്‍ മറ്റൊരു വിമാനം സ്‌ഫോടകവസ്തു ഉപയോഗിച്ച് ഭീകരര്‍ തകര്‍ത്തിരുന്നു. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


Also Read:
നെഞ്ചുവേദനയെത്തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു

Keywords:  EgyptAir crash: Flight MS804 crashes with 56 passengers and 10 crew on board, Missing, France, Terrorists, Attack, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia