ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന കേസ്; യുവതിയും കാമുകനും കസ്റ്റഡിയിൽ
Jul 30, 2021, 17:08 IST
കെയ്‌റോ: (www.kvartha.com 30.07.2021) ഈജിപ്തില്‍ കാമുകനുമായി കൂടിയാലോചിച്ച് ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ആറ് വയസിനും ഒമ്പത് വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും ഭര്‍ത്താവിനുമാണ് ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപോർട്.
വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച് മൂന്ന് കുട്ടികളും മരിച്ചു. 32കാരനായ ഭര്‍ത്താവ് തെക്കന്‍ ഈജിപ്തിലെ ക്വിന ഗവര്‍ണറേറ്റിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച് മൂന്ന് കുട്ടികളും മരിച്ചു. 32കാരനായ ഭര്‍ത്താവ് തെക്കന്‍ ഈജിപ്തിലെ ക്വിന ഗവര്‍ണറേറ്റിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടായിരുന്ന യുവതി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ ഇയാളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. യുവതിയുടെ 26 കാരനായ കാമുകന്‍ ജ്യൂസ് പാകെറ്റില്‍ വിഷം കുത്തിവെച്ച് ഇത് യുവതിയുടെ കൈവശം നല്‍കുകയായിരുന്നു. 26 കാരിയായ യുവതി വിഷം ചേര്‍ത്ത ജ്യൂസ് ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കി. കാലാവധി കഴിഞ്ഞതും പഴകിയതുമായ ജ്യൂസ് കുടിച്ചത് മൂലമുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് യുവതി പിന്നീട് പറഞ്ഞത്.
എന്നാൽ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
Keywords: News, Egypt, World, Murder, Police, Case, Arrested, Arrest, Women, Egypt woman poisoned man and 3 children.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.