പാര്‍ക് ചെയ്ത കാറിനുള്ളില്‍ യൂബര്‍ ഡ്രൈവറും പെണ്‍സുഹൃത്തും മരിച്ച നിലയില്‍
Jul 27, 2021, 17:04 IST
ADVERTISEMENT
കെയ്‌റോ: (www.kvartha.com 27.07.2021) പാര്‍ക് ചെയ്ത കാറിനുള്ളില്‍ യൂബര്‍ ഡ്രൈവറിനെയും പെണ്‍സുഹൃത്തിനെയും ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഈജിപ്തിലെ കെയ്‌റോയിലുള്ള അല്‍ ഹറം ഗ്യാരേജിലാണ് സംഭവം. 27കാരനായ യൂബര്‍ ഡ്രൈവറും 21കാരിയായ യുവതിയുമാണ് മരിച്ചത്.
കാറിന്റെ വിന്‍ഡോ അടഞ്ഞുകിടന്നതിനാല്‍ ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് റിപോര്‍ട്. രണ്ടുപേരും ലഹരി ഉപയോഗിച്ചിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായും പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഗ്യാരേജില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികളാണ് പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കാറിന് പുറത്തേക്കിറങ്ങാന്‍ ഇരുവരും ഏതെങ്കിലും തരത്തിലുള്ള ശ്രമം നടത്തിയതിന് തെളിവില്ലെന്ന് പൊലീസ് പറഞ്ഞു.

ലഹരിക്ക് അടിമപ്പെട്ട ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഇവര്‍ അടച്ചിട്ട കാറിനുള്ളില്‍ ശ്വാസംകിട്ടാതെ മരിച്ചതാണെന്ന് ഫോറന്‍സിക് റിപോര്‍ടില്‍ സ്ഥിരീകരിച്ചു. രണ്ടുമാസമായി ഈ യുവതിയുമായി യൂബര്‍ ഡ്രൈവര്‍ക്ക് ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ബന്ധത്തില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. രണ്ട് കുടുംബങ്ങളും ഇവരെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
Keywords: News, World, Egypt, Death, News, Uber driver and friend, Egypt: Uber driver and friend found dead in a car.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.