കയ്‌റോ: (www.kvartha.com 02/02/2015) അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഗ്രെസ്റ്റെ 400 ദിവസത്തെ ഈജിപ്ത് ജയില്‍വാസത്തിനുശേഷം മോചിതനായി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും മുസ്ലിം ബ്രദര്‍ ഹുഡിനെ സഹായിച്ചെന്നും ആരോപിച്ച് 2013 ഡിസംബര്‍ 29നാണ് ഗ്രസ്റ്റെയെ പിടി കൂടിയത്.
ഇയാളോടൊപ്പം കാനഡ- ഈജിപ്ത് പൗരന്‍ മുഹമ്മദ് ഫഹ്മി എന്നയാളെയും പരിശോധനയില്‍ പിടി കൂടിയിരുന്നു. കൂടാതെ മറ്റൊരു പരിശോധനയില്‍ ഈജിപ്തുകാരനായ ബെഹര്‍ മുഹമ്മദിനെയും ഇതേ കുറ്റത്തിന് അധികൃതര്‍ പിടി കൂടിയിരുന്നു. കെയ്‌റോയിലെ മാരിറ്റ് ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഗ്രെസ്‌റ്റെയെയും ഫഹ്മിയെയും പിടി കൂടിയതെങ്കില്‍ ബെഹര്‍മുഹമ്മദിനെ വിട്ടില്‍ നിന്നായിരുന്നു പിടികൂടിയത്.
ഗ്രസ്റ്റെയ്‌ക്കൊപ്പം പിടി കൂടിയ മറ്റ് രണ്ടുപേരെയും മോചിപ്പിച്ചിട്ടില്ല എന്നാണ് ഔദ്യോഗികറിപ്പോര്‍ട്ടുകള്‍. രാജ്യാന്തര തലത്തില്‍ വന്‍ പ്രതിക്ഷേധത്തിനു ഇടയാക്കിയ ഈ കേസില്‍ കഴിഞ്ഞ ജൂണിലായിരുന്നു കോടതി വിധി പറഞ്ഞത്.
ഫഹ്മി, ഗ്രെസ്‌റ്റെ എന്നിവര്‍ക്ക് ഏഴു വര്‍ഷം വീതം കഠിനതടവും ബെഹര്‍ മുഹമ്മദിനു 10 വര്‍ഷം കഠിനതടവുമാണു വിധിച്ചത്. എന്നാല്‍, ഈ വിധി കഴിഞ്ഞ മാസം ഒന്നിനു കോടതി റദ്ദാക്കുകയും കേസില്‍ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. പുനര്‍വിചാരണയ്ക്കായി വീണ്ടും അവരെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. മറ്റു രണ്ടു പേരുടെ മോചനത്തിനായി ശ്രമം തുടരുമെന്നു ഗ്രെസ്‌റ്റെ പറഞ്ഞു.
Also Read:
അനധികൃത വൈദ്യുതി ഉപഭോഗം; ഉപഭോക്താക്കള്‍ക്ക് 61,817 രൂപ പിഴ
Keywords: Egypt, Released, Jail, Reporter, Raid, Home, Hotel, Report, Protest, Court, Case, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.