വിവാഹച്ചടങ്ങിനിടെ വെടിവെപ്പ് ; പെണ്‍കുട്ടി ഉള്‍പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു
Oct 21, 2013, 11:38 IST
കെയ്‌റോ: കെയ്‌റോയിലെ കോപ്റ്റിക് ചര്‍ച്ചില്‍ വിവാഹച്ചടങ്ങിനിടെ വെടിവെപ്പ്. വെടിവെപ്പില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടി അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
വിവാഹച്ചടങ്ങുകള്‍ക്കുശേഷം പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയവരുടെ നേര്‍ക്ക് മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്.
ഈജിപ്തിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ സൈന്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാരോപിച്ച് കോപ്റ്റിക് പള്ളിക്കുനേരെ മാസങ്ങളായി ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ ഭീഷണി ഉണ്ടായിട്ടും കഴിഞ്ഞ ജൂണ്‍ മുതല്‍ പള്ളിക്ക് അധികൃതര്‍ സുരക്ഷാസംവിധാനങ്ങളൊന്നും തന്നെ ഒരുക്കിയിരുന്നില്ല.
മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കി സൈനിക ഭരണം ആരംഭിച്ച വിവരം അല്‍ സിസി ടെലിവിഷനിലൂടെ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫാത്ത പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിനടുത്ത് കോപ്ടിക് വിഭാഗം പോപ്പ് തവദ്രോസും ഉണ്ടായിരുന്നു.
ഇതോടെ ഈജിപ്തില്‍ പട്ടാള അട്ടിമറി കോപ്റ്റിക് വിഭാഗത്തിന്റെ പിന്തുണയോടെയാണ് നടന്നതെന്നകാര്യം ഉറപ്പായിരുന്നു. അതിനുശേഷം മാര്‍പാപ്പയ്ക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഈജിപ്തില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും ചെയ്തു.
ക്രിസ്ത്യാനികള്‍ നടത്തുന്ന കടകളുടെയും കച്ചവടസ്ഥാപനങ്ങളുടെയും നേരെ ആക്രമണങ്ങള്‍ പതിവാകുകയും ചെയ്തു. രാജ്യത്ത് 10 ശതമാനം മാത്രമാണ് ക്രിസ്തുമതക്കാരുള്ളത്.
കോപ്റ്റിക് പള്ളിയില്‍ നിരപരാധികളെ കൂട്ടക്കൊല നടത്തിയ സംഭവത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് കോപ്റ്റിക് ചര്‍ച്ച് ബിഷപ്പ് ആങ്കലോസ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
Keywords: Egypt, Marriage, Gun attack, Killed, Terrorists, Attack, Media, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.