SWISS-TOWER 24/07/2023

ഈജിപ്തില്‍ യൂ ട്യൂബിന് വിലക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കെയ്‌റോ: ഈജിപ്തില്‍ ഒരു മാസത്തേക്കാണ് യൂട്യൂബ് നിരോധിക്കാന്‍ കോടതി  ഉത്തരവിട്ടു.  ഇസ്ലാം വിരുദ്ധ ചലച്ചിത്രം ഇന്നസെന്‍സ് ഓഫ് മുസ്ലീം നീക്കം ചെയ്യുന്നതില്‍ യൂട്യൂബ് വീഴ്ച വരുത്തിയതിനാലാണ്  നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് കോടതി വ്യക്തമാക്കി. ഈജിപ്തിലെ സ്വതന്ത്ര അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍ മേലാണ് കോടതി വിധി.

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നിരോധനംബാധകമാകുമെന്നും ജഡ്ജി  ഹസാന തൗഫീഖ് വിധിയില്‍  വ്യക്തമാക്കി. എന്നാല്‍ നിരോധനം ഔദ്യോഗികമായി നിലവില്‍ വന്നിട്ടില്ല. മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിവാദ ചിത്രത്തിനെതിരെ നിരവധി മുസ്ലീം സംഘടനകള്‍ രംഗത്തു വന്നിരുന്നു.

ഈജിപ്തില്‍ യൂ ട്യൂബിന് വിലക്ക്സിനിമ പുറത്തിറങ്ങിയ ശേഷം ലിബിയ, ഈജിപ്ത്, ഇന്‍ഡൊനീഷ്യ, സൗദി അറേബ്യ, പാകിസ്താന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്ന യു ട്യൂബിന് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി.

Key Words: A court , Cairo , Video sharing website, YouTube ,Innocence of Muslims, Judge Hassouna Tawfiq ,YouTube,  Google,  Prophet Mohammad, Egypt, MENA, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia