Bizarre | മരിച്ചെന്ന് കരുതി പെട്ടിയില്‍ അടക്കി; രണ്ടാം ദിവസം തട്ടലും മുട്ടും; 76 കാരിക്ക് പുനര്ജന്മം
Jun 13, 2023, 07:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ക്വിറ്റോ: (www.kvartha.com) ഡോക്ടര്‍മാര്‍ മരിച്ചെന്ന് പ്രഖ്യാപിച്ച സ്ത്രീ രണ്ടാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു. ബെല്ല മൊണ്ടോയ (76) എന്ന വയോധികയാണ് ഉയിര്‍ത്തെഴുന്നേറ്റത്. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വയോധികയെ അടക്കിയതിന് ശേഷമാണ് ഈ സംഭവവികാസങ്ങള്‍ നടന്നത്. രണ്ടാം ദിവസമായപ്പോള്‍ ശവപ്പെട്ടിക്കുള്ളില്‍ നിന്ന് മുട്ടുകേട്ടു. ഗില്‍ബര്‍ട്ട് ബാല്ബേണ് മാതാവിനെ കിടത്തിയിരുന്ന പെട്ടി തുറന്നപ്പോള്‍ ബെല്ല മൊണ്ടോയ കണ്ണുതുറന്നു കിടക്കുകയായിരുന്നു.
ഉടന്‍തന്നെ മകന് അമ്മയെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഓടി. ബെല്ല മരിച്ചെന്ന് രണ്ടുദിവസം മുന്‍പ് പ്രഖ്യാപിച്ച അതേ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് അറിയിക്കുകയായിരുന്നു.
പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. 'ആശുപത്രി അധികൃതര്‍ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സര്‍ടിഫികറ്റും തന്നു,' ഗില്‍ബര്‍ട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
രണ്ടാം തവണ ആശുപത്രിയിലെത്തിച്ചപ്പോള്‍ ബെല്ലയുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടര്‍ കണ്ടെത്തിയത്. 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' എന്നാണ് രാജ്യത്തെ മാധ്യമങ്ങള്‍ ബെല്ലയുടെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്.
Keywords: News, World, World-News, Ecuadoran Woman, Coffin, Wake Up, Doctors, Helath, Death, Ecuadoran Woman Wakes Up Inside Coffin At Her Own Wake.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

