SWISS-TOWER 24/07/2023

തക്കാളി കഴിക്കൂ, വിഷാദമകറ്റൂ

 


ADVERTISEMENT

തക്കാളി കഴിക്കൂ, വിഷാദമകറ്റൂ
 തക്കാളിയിലെന്ത് കാര്യം എന്ന് ഇനി ചോദിക്കരുത്. കാരണം തക്കാളിയിലുമുണ്ട് കാര്യം. എന്താണെന്നല്ലേ...തക്കാളി കഴിക്കുന്നത് വിഷാദരോഗത്തെ അകറ്റാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എഴുപതിനും അതിനുമുകളിലും പ്രായമുള്ള ആയിരത്തോളം സ്ത്രീപുരുഷന്മാരുടെ മാനസികാരോഗ്യവും അവരുടെ ഭക്ഷണരീതിയും പരിശോധിച്ചണ് ഗവേഷകര്‍ പഠനഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആഴ്ചയില്‍ രണ്ടുമുതല്‍ ആറുതവണ വരെ തക്കാളി കഴിക്കുന്നവരും ആഴ്ചയില്‍ ഒതുതവണമാത്രം തക്കാളി കഴിക്കുന്നവരും തമ്മിലുള്ള മാനസികാവസ്ഥയില്‍ വലിയ വ്യത്യാസമാണ് കണ്ടെത്തിയത്. തക്കാളി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 46 ശതമാനം കുറവായിരുന്നു.ഇതേസമയം മറ്റ് പച്ചക്കറികള്‍ക്കൊന്നും ഈ ശേഷിയില്ലെന്നും പഠനം നിരീക്ഷിക്കുന്നു.

ആരോഗ്യപ്രദായകമെന്ന് വിശ്വസിക്കുന്ന കാബേജ്, കാരറ്റ്, ഉള്ളി, മത്തങ്ങ എന്നിവയ്‌ക്കൊന്നും വിഷാദത്തെ അകറ്റാനുള്ള ശേഷിയില്ലത്രെ. തക്കാളിയിലെ സമ്പന്നമായ ആന്റിഓക്‌സിഡന്റ് രാസവസ്തുക്കളാണ് ചില രോഗങ്ങളെ ചെറുക്കുന്നതിനുള്ള ശക്തി നല്കുന്നത്. ചൈനയിലെ ടിയാന്‍ജിന്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോ.കൈജുംഗ് നിയുവിന്റെ നേതൃത്വത്തിലുള്ള ചൈനീസ്-ജാപ്പനീസ് ഗവേഷകരാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് അവര്‍ ജേര്‍ണല്‍ ഓഫ് അഫക്ടീവ് ഡിസ്ഓര്‍ഡേഴ്‌സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

SUMMARY: Eating tomatoes just few times a week could halve your chances of suffering depression, a new study has claimed.

Keywords: Eating tomatoes, suffering depression, mental health, cabbage, carrots, onions, pumpkins, psychological well-being, antioxidant chemicals, lycopene, risk of prostate cancer, heart attacks, Dr Kaijun Niu, China’s Tianjin Medical University, physical health, reducing oxidative stress, healthy brain cells, tomato-rich diet, depressive symptoms, Journal of Affective Disorders,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia