ഐ സി സി അൻഡെർ 19 ലോകകപ് ക്രികെറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഭൂചലനം; കളി നിർത്താതെ താരങ്ങൾ; വീഡിയോ ദൃശ്യങ്ങൾ വൈറൽ

 


പോര്‍ട് ഓഫ് സ്‌പെയിൻ: (www.kvartha.com 30.01.2022) ഐ സി സി അൻഡെർ 19 ലോകകപ് ക്രികെറ്റ് സെമി ഫൈനൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഭൂചലനം. ശനിയാഴ്ച ട്രിനിഡാഡ് നഗരത്തിലെ ക്വീൻസ് പാർക് ഓവൽ സ്റ്റേഡിയത്തിൽ അയർലൻഡ് - സിംബാബ്‌വെ മത്സരത്തിനിടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ സമയത്ത് സിംബാബ്‌വെ ബാറ്റ് ചെയ്യുകയായിരുന്നു.
                    
ഐ സി സി അൻഡെർ 19 ലോകകപ് ക്രികെറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഭൂചലനം; കളി നിർത്താതെ താരങ്ങൾ; വീഡിയോ ദൃശ്യങ്ങൾ വൈറൽ

എന്നിരുന്നാലും, പ്രദേശത്ത് നാശനഷ്ടങ്ങൾ റിപോർട് ചെയ്യപ്പെടാത്തതിനാൽ ഭൂചലനം കളിയെ ബാധിച്ചില്ല. അതേസമയം മത്സരം പകര്‍ത്താന്‍ വെച്ചിരുന്ന ക്യാമറകള്‍ കുലുങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. പോര്‍ട് ഓഫ് സ്‌പെയിനിന്റെ തീരത്ത് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഭാഗമായാണ് സ്റ്റേഡിയത്തിലും അനുഭവപ്പെട്ടത്. 15 മുതല്‍ 20 സെകന്‍ഡ് വരെ ഇത് നീണ്ടുനിന്നു.

ഐറിഷ് സ്പിനർ മാത്യു ഹംഫ്രീസ് ആറാം ഓവറിലെ അഞ്ചാമത്തെ ബോൾ ചെയ്യുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്. ബ്രയാൻ ബെനറ്റായിരുന്നു ബാറ്റ്സ്മാൻ. എന്നാൽ കളിക്കാർ ഇത് അവഗണിച്ചു. സ്റ്റേഡിയത്തിലെ കമന്റേറ്റർമാർ തത്സമയ സംപ്രേക്ഷണത്തിനിടെ, അനുഭവിച്ച ഭൂചലനത്തെക്കുറിച്ച് പരാമർശിച്ചു. കുറച്ച് കളിക്കാർക്ക് ചലനം അനുഭവപ്പെടുന്നതായി തോന്നിയെങ്കിലും കളി മുന്നോട്ട് പോയി. ബെനറ്റ് നേരിട്ട പന്തിൽ പ്രതിരോധ ഷോട് കളിച്ചു, അടുത്ത പന്ത് ബൗൻഡറിയും കടത്തി.

 

മത്സരത്തിൽ അയർലൻഡ് വിജയിച്ചു. സിംബാബ്‌വെയ്ക്ക് 48.4 ഓവറിൽ 166 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 32-ാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അയർലൻഡിന് സ്കോർ മറികടക്കാനായി.


Keywords:  News, World, Top-Headlines, Earthquake, Cricket, World Cup, ICC, Report, Video, Viral, Amid Ireland Vs Zimbabwe Match, Stadium, Earthquake Tremors Hit Stadium Amid Ireland Vs Zimbabwe Match.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia